ETV Bharat / bharat

ജമ്മുകശ്‌മീര്‍ സര്‍വകക്ഷിയോഗം: മെഹബൂബ മുഫ്‌തി പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട്

author img

By

Published : Jun 20, 2021, 6:17 PM IST

ജമ്മുകശ്‌മീരിൻ്റെ പ്രത്യേക അധികാരം റദ്ദാക്കിയ ശേഷം ആദ്യമായാണ് പ്രധാനമന്ത്രി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുന്നത്.

Mehbooba Mufti news  PDP meeting  Peoples Democratic Party  Peoples Democratic Party president Mehbooba Mufti  Srinagar news  Jammu and Kashmir news  all-party meeting  all-party meeting called by PM  Prime Minister Narendra Modi  പ്രധാനമന്ത്രി വിളിച്ച ജമ്മുകശ്‌മീര്‍ സര്‍വകക്ഷിയോഗം  അവസാന ക്ഷണം  മെഹബൂബ മുഫ്‌തി   Suggested Mapping : headlines
പ്രധാനമന്ത്രി വിളിച്ച ജമ്മുകശ്‌മീര്‍ സര്‍വകക്ഷിയോഗം: അവസാന ക്ഷണവും നൽകി, മെഹബൂബ മുഫ്‌തി പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട്

ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച ജമ്മുകശ്‌മീര്‍ സര്‍വകക്ഷിയോഗത്തില്‍ പിഡിപി നേതാവും മുന്‍ ജമ്മുകശ്‌മീര്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്‌തി പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട്.

പ്രത്യേക അധികാരം റദ്ദാക്കിയ ശേഷമുള്ള ആദ്യ കൂടിക്കാഴ്‌ച

ജമ്മുകശ്‌മീരിൻ്റെ പ്രത്യേക അധികാരം റദ്ദാക്കിയ 2019 ഓഗസ്റ്റ് അഞ്ചിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുന്നത്. ബിജെപിയും അപ്‌നി പാര്‍ട്ടിയും യോഗത്തില്‍ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, യോഗത്തില്‍ തങ്ങളുടെ രണ്ട് പ്രതിനിധികളെ അയക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് പിഡിപി അറിയിച്ചു. മെഹബൂബ യോഗം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടില്ല. അതിനാല്‍ ഞങ്ങളെ ആര് പ്രതിനീധീകരിക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കുമെന്നും മുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍ അറിയിച്ചു. അതേസമയം ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥിപാക്കണം എന്ന ആവശ്യമുയര്‍ത്തി ഒന്നിച്ച് പോരാടാന്‍ മുഫ്‌തി ആഹ്വാനം ചെയ്തിട്ടുണ്ട്.

പിഡിപിയുടെ രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ധാരണ

ജൂണ്‍ 24-ന് ഡല്‍ഹിയില്‍ വെച്ചുനടക്കുന്ന യോഗത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് തന്നെ ഡല്‍ഹിയില്‍ നിന്ന് വിളിച്ചിരുന്നതായി മെഹബൂബ മുഫ്‌തി നേരത്തേ സ്ഥിരീകരിച്ചിരുന്നു. സംഭാഷണത്തിനായി ജമ്മുകശ്‌മീരിലെ രാഷ്ട്രീയ പാര്‍ട്ടികളെ ക്ഷണിച്ചത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി പിഡിപിയുടെ രാഷ്ട്രീയകാര്യ സമിതി നേരത്തെ യോഗം ചേര്‍ന്നിരുന്നു. മുഫ്‌തിയുടെ വസതിയില്‍ വച്ചായിരുന്നു യോഗം.

Also read: കൊവിഡ് കവർന്നത് 3,85,000 ജീവനുകൾ; മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് കേന്ദ്രം

യോഗത്തില്‍ അബ്‌ദുള്‍ റഹ്മാന്‍ വീരി, മുഹമ്മദ് സര്‍താജ് മദ്‌നി, ഗുലാം നബി ലോണ്‍ ഹാന്‍ജുര തുടങ്ങി നിരവധി നേതാക്കള്‍ നേരിട്ടും വെര്‍ച്വലായും പങ്കെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതുള്‍പ്പടെയുളള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചിരിക്കുന്നതെന്നാണ് സൂചന. ജമ്മുവില്‍ നിന്നുളള 14 നേതാക്കന്മാര്‍ക്ക് ക്ഷണമുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.