ETV Bharat / bharat

Parliament monsoon session | മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധം ; പാര്‍ലമെന്‍റ് നടപടികള്‍ നിർത്തിവച്ചു - modi

പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നാലാം ദിവസവും പാർലമെന്‍റ് സമ്മേളന നടപടികൾ സ്‌തംഭിച്ചു. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി പ്രതികരിക്കണമെന്ന ആവശ്യത്തിലുറച്ച് പ്രതിപക്ഷം

Parliament  parliament monsoon session  parliament monsoon session lok sabha adjourned  lok sabha adjourned  rajya sabha adjourned  lok sabha and rajya sabha  parliament monsoon session adjourned  manipur violence  manipur  മണിപ്പൂർ  മണിപ്പൂർ കലാപം  മണിപ്പൂർ വിഷയത്തിൽ സഭ പിരിഞ്ഞു  സഭ നടപടികൾ നിർത്തിവച്ചു  പാർലമെന്‍റ് സമ്മേളനം  പാർലമെന്‍റ് വർഷകാല സമ്മേളനം  പ്രതിപക്ഷ പ്രതിഷേധം ഇരുസഭകളും പിരിഞ്ഞു  പാർലമെന്‍റ് പിരിഞ്ഞു  മണിപ്പൂർ വിഷയത്തിൽ പാർലമെന്‍റിൽ ചർച്ച  മണിപ്പൂർ വിഷയത്തിൽ പാർലമെന്‍റിൽ പ്രതിഷേധം  മോദി  അമിത് ഷാ  amit shah  modi  parliament session
parliament
author img

By

Published : Jul 25, 2023, 1:39 PM IST

Updated : Jul 25, 2023, 2:47 PM IST

ന്യൂഡൽഹി : നാലാം ദിവസവും പാർലമെന്‍റ് സമ്മേളന നടപടികൾ സ്‌തംഭിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ഇരുസഭകളും രണ്ടുമണിവരെ നിർത്തിവച്ചു. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി പ്രസ്‌താവന നടത്തണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.

മണിപ്പൂർ വിഷയത്തിൽ ഹ്രസ്വ ചർച്ചകൾക്ക് തയ്യാറാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്‌താവന നടത്തുമെന്നും ബിജെപി അറിയിച്ചെങ്കിലും വിഷയത്തിൽ പ്രധാനമന്ത്രി ഉടന്‍ പ്രതികരിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്‌താവന ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നടത്തിയ പ്രതിഷേധത്തെത്തുടർന്ന് ഇന്നലെയും ഇരുസഭകളുടെയും നടപടികൾ സ്‌തംഭിച്ചിരുന്നു. പാർലമെന്‍റിൽ നടക്കുന്ന ചർച്ചയെ പ്രധാനമന്ത്രി മോദി ഭയക്കുന്നു എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ലോക്‌സഭയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം അവതരിപ്പിക്കാനാണ് പ്രതിപക്ഷ മുന്നണിയായ ഇന്ത്യയുടെ നീക്കം. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ ചേംബറിൽ ചേർന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിലാണ് തീരുമാനം.

ലോക്‌സഭ സമ്മേളനം ആരംഭിച്ചയുടൻ തന്നെ മണിപ്പൂർ വിഷയത്തിൽ വേണമെന്ന് പ്രതിപക്ഷ അംഗങ്ങൾ ആവശ്യമുയർത്തുകയായിരുന്നു. തുടർന്ന് മുദ്രാവാക്യം വിളികളോടെ പ്രതിഷേധം ആരംഭിച്ചു. എന്നാൽ മുദ്രാവാക്യം വിളികൾ നിർത്തി ഇരിപ്പിടങ്ങളിൽ തന്നെ തുടരണമെന്ന് ലോക്‌സോഭ സ്‌പീക്കർ ഓംബിർള പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. മുദ്രാവാക്യം വിളിച്ചാൽ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാകില്ലെന്നും സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാനുള്ളതിനാൽ ചോദ്യോത്തര വേള തുടരാൻ അനുവദിക്കണമെന്നും അദ്ദേഹം പ്രതിപക്ഷ അംഗങ്ങളോട് അഭ്യർഥിച്ചെങ്കിലും പ്രതിഷേധം ശക്തമായതിനെ തുടർന്ന് സഭ നടപടികൾ നിർത്തിവക്കുകയായിരുന്നു.

ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂർ വിഷയത്തിൽ സംസാരിക്കുമെന്നും മണിപ്പൂർ കൂടാതെ രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, പശ്ചിമ ബംഗാൾ, എന്നിവിടങ്ങളിൽ നടക്കുന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ചും ചർച്ച ചെയ്യണമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പാർലമെന്‍റിൽ പറഞ്ഞു. എന്നാൽ, മണിപ്പുർ വിഷയത്തിൽ ചര്‍ച്ച അനുവദിക്കാതെ രാജസ്ഥാന്‍ വിഷയത്തില്‍ രാജ്യസഭ അധ്യക്ഷന്‍ ചര്‍ച്ചയ്ക്ക് അനുമതി നല്‍കിയത് പ്രതിപക്ഷത്തെ ചൊടിപ്പിച്ചു.

പ്രതിപക്ഷം പാർലമെന്‍റിൽ ചർച്ച നടത്താൻ ആഗ്രഹിക്കുന്നില്ലെന്നും അവർക്ക് ഈ വിഷയത്തിൽ നാടകം കളിക്കുക മാത്രമാണ് വേണ്ടതെന്നുമാണ് ബിജെപി എംപി മനോജ് പ്രതിപക്ഷത്തിനെതിരെ ആരോപിച്ചത്. എന്നാൽ, മണിപ്പൂർ കത്തുകയാണെന്നും തങ്ങൾ മണിപ്പൂർ വിഷയത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്നും പ്രധാനമന്ത്രി സംസാരിക്കുന്നത് ഈസ്റ്റ് ഇന്ത്യ കമ്പനിയെ കുറിച്ചാണെന്നും മല്ലികാർജുൻ ഖാർഗെ രാജ്യസഭയിൽ പറഞ്ഞു.

ഡൽഹിയിൽ പാർലമെന്‍റ് അംഗങ്ങളെ അഭിസംബോധന ചെയ്യുന്നതിനു പകരം മണിപ്പൂരിൽ നിന്നുള്ള നിങ്ങളുടെ എംഎൽഎമാരെ കാണണമെന്നാണ് പ്രധാനമന്ത്രിക്കുള്ള താൻ നൽകുന്ന ഉപദേശം കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. മണിപ്പൂർ സംഘർഷം അസമിലേക്കും മിസോറാമിലേക്കും വ്യാപിച്ചിരിക്കുന്നു. മണിപ്പൂരിൽ നിന്നുള്ളവരോട് മിസോറാം വിട്ടുപോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അസമിൽ താമസിക്കുന്ന മിസോറാമിൽ നിന്നുള്ള ആളുകൾക്ക് ഭീഷണിയുണ്ടെന്ന് കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് കൂട്ടിച്ചേർത്തു.

പ്രതിപക്ഷ മുന്നണിയായ ഇന്ത്യക്കെതിരെ പ്രധാനമന്ത്രി വിമർശനം ഉന്നയിച്ചതിന് പിന്നാലെ പ്രതികരണവുമായി രാഹുൽഗാന്ധിയടക്കമുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു. 'നിങ്ങൾക്ക് എന്ത് വേണമെങ്കിലും ഞങ്ങളെ വിളിക്കാം. ഞങ്ങൾ ഇന്ത്യയാണ്. മണിപ്പൂരിനെ സുഖപ്പെടുത്താനും എല്ലാ സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണുനീർ തുടയ്ക്കാനും ഞങ്ങൾ സഹായിക്കും. എല്ലാ ജനങ്ങൾക്കും ഞങ്ങൾ സ്നേഹവും സമാധാനവും തിരികെ നൽകും. മണിപ്പൂരിൽ ഇന്ത്യയുടെ ആശയം ഞങ്ങൾ പുനർനിർമ്മിക്കും'- രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യ എന്ന പേരിന് പിന്നിലെ പ്രതിപക്ഷത്തിന്‍റെ ലക്ഷ്യം ഇന്ത്യയുടെ സ്ഥിതി മെച്ചപ്പെടുത്തുക എന്നതാണെന്ന് പ്രതിപക്ഷ സഖ്യമായ സമാജ്‌വാദി പാർട്ടി നേതാവ് ഷഫീഖുർ റഹ്മാൻ ബാർഖ് പറഞ്ഞു.

ഈസ്റ്റ് ഇന്ത്യ കമ്പനിയും ഇന്ത്യന്‍ മുജാഹിദീനും ഇന്ത്യയെന്ന പേര് ഉപയോഗിച്ചിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷമുന്നണിയെ വിമര്‍ശിച്ചുകൊണ്ടുള്ള മോദിയുടെ പരാമർശം. ദിശാബോധം ഇല്ലാതെയാണ് പ്രതിപക്ഷം പ്രവര്‍ത്തിക്കുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിന് വേണ്ട പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനായി ചേർന്ന ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡ് യോഗത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷത്തെ വിമര്‍ശിച്ചത്.

Last Updated : Jul 25, 2023, 2:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.