ETV Bharat / bharat

മകന്‍റെ മദ്യപാനത്തിൽ മനംമടുത്ത് കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകി; മാതാപിതാക്കൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

മദ്യപാനത്തിന് അടിമയായ മകൻ നിരന്തരം പണം ചോദിച്ച് ശല്യം ചെയ്‌തതാണ് കൊലപാതകത്തിന് ക്വട്ടേഷൻ കൊടുക്കുന്നതിലേക്ക് മാതാപിതാക്കളെ നയിച്ചത്.

telengana  parents offer supari to kill son  Telangana murder  suryapet son murder  youth killed by parents in telangana  മകനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ  ക്വട്ടേഷൻ  കൊലപ്പെടുത്താൻ ക്വട്ടേഷൻ  ക്വട്ടേഷൻ അറസ്റ്റ്  തെലങ്കാന കൊലപാതകം  സൂര്യപേട്ട് കൊലപാതകം
മകന്‍റെ മദ്യപാനത്തിൽ മനംമടുത്ത് കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകി; മാതാപിതാക്കൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ
author img

By

Published : Nov 1, 2022, 7:21 PM IST

സൂര്യപേട്ട് (തെലങ്കാന): മദ്യപനായ മകന്‍റെ മോശം സ്വഭാവത്തിൽ മനംമടുത്ത് മാതാപിതാക്കൾ കൊലപ്പെടുത്താൻ ക്വട്ടേഷൻ കൊടുത്ത സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. കൊല്ലപ്പെട്ട ഹുസുർനഗർ സ്വദേശി സായിനാഥിന്‍റെ (26) മാതാപിതാക്കൾ, ബന്ധു, ഓട്ടോ ഡ്രൈവർ എന്നിവരാണ് അറസ്റ്റിലായത്. ഒക്‌ടോബർ 19നാണ് ശൂന്യം പഹാഡിന് സമീപം മൂസി നദിയിൽ സായിനാഥിന്‍റെ മൃതദേഹം കണ്ടെത്തിയത്.

ഖമ്മം സ്വദേശികളായ ക്ഷത്രിയ രാം സിങ്ങും റാണിബായിയുമാണ് സായിനാഥിന്‍റെ മാതാപിതാക്കൾ. മദ്യപാനത്തിന് അടിമയായ സായിനാഥ് കഴിഞ്ഞ നാല് വർഷമായി പണത്തിന് വേണ്ടി ശല്യം ചെയ്യുന്നത് പതിവായിരുന്നു. മകന്‍റെ ഉപദ്രവം സഹിക്കവയ്യാതെയാണ് രാം സിങ്ങും റാണിബായിയും കൊലപാതകമെന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് ഹുസുർനഗർ സിഐ രാമലിംഗ റെഡ്ഡി അറിയിച്ചു.

തുടർന്ന് ഇരുവരും ചേർന്ന് സായിനാഥിന്‍റെ അമ്മാവനായ സത്യനാരായണ സിങ്ങിനെ വിവരമറിയിച്ചു. തുടർന്ന് ഒക്‌ടോബർ 18ന് സത്യനാരായണ സിങ്ങും ഓട്ടോ ഡ്രൈവറായ രമാവത് രവിയും ചേർന്ന് സായിനാഥിനെ നൽഗൊണ്ട ജില്ലയിലെ മൈസമ്മ ക്ഷേത്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. ക്ഷേത്രത്തിൽ വച്ച് ഇരുവരും ചേർന്ന് സായിനാഥിനെ മദ്യം നൽകി മയക്കിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.

മൂസി നദിയിൽ എറിഞ്ഞ മൃതദേഹം അടുത്ത ദിവസമാണ് കണ്ടെത്തുന്നത്. സംഭവത്തെ തുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ക്ഷേത്രത്തിലെത്താൻ പ്രതികൾ ഉപയോഗിച്ച കാർ പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണമാണ് സായിനാഥിന്‍റെ മാതാപിതാക്കളിലേക്ക് എത്തിയത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി സിഐ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.