മഥുര: ഉത്തർപ്രദേശില്‍ പാരാഗ്ലൈഡര്‍ വൈദ്യുതി ലൈനില്‍ തട്ടി തകര്‍ന്നുവീണുണ്ടായ സംഭവത്തില്‍ ഒഴിവായത് വന്‍ ദുരന്തം. മഥുര ജില്ലയിലെ ഗോവർധൻ സകർവ റോഡിൽ ചൊവ്വാഴ്‌ച (നവംബര്‍ 15) വൈകിട്ടാണ് സംഭവം. ഹൈടെൻഷൻ ഇലക്‌ട്രിക് ലൈനില്‍ വൈദ്യുതി പ്രവഹിക്കാതിരുന്നതാണ് പാരാഗ്ലൈഡറില്‍ സഞ്ചരിച്ചിരുന്നവരുടെ ജീവന്‍ തിരിച്ചുകിട്ടാന്‍ ഇടയാക്കിയത്.
സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. പാരാഗ്ലൈഡര്‍ നിയന്ത്രിച്ചിരുന്ന ആളുടെ അനാസ്ഥയാണ് അപകടത്തിന് ഇടയാക്കിയത്. അപകടം നടക്കുമ്പോള്‍ പാരാഗ്ലൈഡര്‍ നിയന്ത്രിച്ചിരുന്ന ആളും സ്‌ത്രീയുമായിരുന്നു ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് ബൈപ്പാസിൽ ഏറെ നേരം വാഹന ഗതാഗതം തടസപ്പെട്ടു. പാരാഗ്ലൈഡര്‍ പ്രവര്‍ത്തിപ്പിക്കുന്ന സ്വകാര്യ കമ്പനി കഴിഞ്ഞ കുറച്ചുദിവസമായി അനുമതിയില്ലാതെയാണ് പറത്തിയിരുന്നതെന്നാണ് വിവരം.