ETV Bharat / bharat

പനീർസെൽവവുമായി കൂടിക്കാഴ്‌ച നടത്തി കെ പളനിസ്വാമി - എഐഎഡിഎംകെ

പനീർസെൽവവുമായി അഭിപ്രായ വ്യതാസങ്ങൾ ഉണ്ടെന്ന റിപ്പോർട്ടുകൾ പളനിസ്വാമി നിഷേധിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്‌ച

Palaniswami calls on Panneerselvam  AIADMK news  K Palaniswami news  O Panneerselvam news  ഓ പനീർസെൽവവുമായി കെ പളനിസ്വാമി കൂടിക്കാഴ്‌ച നടത്തി  പളനിസ്വാമി  കെ പളനിസ്വാമി  ഓ പനീർസെൽവം  Panneerselvam  Palaniswami  എഐഎഡിഎംകെ  എഐഎഡിഎംകെ വാർത്ത
Palaniswami calls on Panneerselvam
author img

By

Published : Jun 6, 2021, 9:37 AM IST

ചെന്നൈ : അഭിപ്രായഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ചതിന് പിന്നാലെ എഐഎഡിഎംകെ നേതാവ് കെ പളനിസ്വാമി പാർട്ടി കോർഡിനേറ്റർ പനീർസെൽവവുമായി ശനിയാഴ്‌ച കൂടിക്കാഴ്‌ച നടത്തി. പാർട്ടിയുടെ പുതുക്കോട്ടൈ നോർത്ത് ജില്ല സെക്രട്ടറി സി വിജയ ഭാസ്‌കറിനൊപ്പം പനീര്‍സെല്‍വത്തിന്‍റെ വസതിയിലായിരുന്നു കൂടിക്കാഴ്‌ച. പനീർസെൽവത്തിന്‍റെ സഹോദരൻ ഒ ബാലമുരുകന്‍റെ മരണത്തിൽ പളനിസ്വാമി അനുശോചനം അറിയിക്കുകയും ചെയ്തു.

Also Read: കൊവിഡ് : പ്ളസ് ടു പൊതുപരീക്ഷ റദ്ദാക്കി തമിഴ്‌നാട്

പനീർസെൽവവുമായി അഭിപ്രായ വ്യതാസങ്ങൾ ഉണ്ടെന്ന റിപ്പോർട്ടുകൾ വെള്ളിയാഴ്‌ച പളനിസ്വാമി നിഷേധിച്ചിരുന്നു. അഭിപ്രായ ഭിന്നതയില്ലെന്നും സെൻസേഷണലിസത്തിന്‍റെ പേരിൽ മാധ്യമങ്ങൾ പലതും പര്‍വതീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൊതുവിഷയങ്ങളിൽ വ്യത്യസ്‌ത അഭിപ്രായങ്ങളും പ്രസ്‌താവനകളും നടത്തിയതോടെയാണ് ഭിന്നിപ്പ് സംബന്ധിച്ച് വാര്‍ത്തകളുണ്ടായത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.