ന്യൂഡൽഹി: ഇന്ത്യ- പാകിസ്ഥാൻ അതിർത്തിക്ക് സമീപത്തെ ദേരാ ബാബാ നായക്ക് പ്രദേശത്ത് പാകിസ്ഥാൻ ഡ്രോൺ കണ്ടെത്തി. വ്യാഴാഴ്‌ച രാത്രി 8.30നും 8.40നും ഇടയിലാണ് ഡ്രോൺ കണ്ടെത്തിയതെന്ന് ബിഎസ്എഫ് അറിയിച്ചു. ഡ്രോണിനെ വെടിവെച്ചിടാൻ ബിഎസ്എഫ് ശ്രമിച്ചെന്നും എന്നാൽ അതിനിടയിൽ ഡ്രോൺ തിരികെ പോയെന്നും ബിഎസ്എഫ് വ്യക്തമാക്കി.
ഡ്രോൺ കണ്ടെത്തിയ സാഹചര്യത്തിൽ ദേരാ ബാബ നായക് ചെക്ക് പോസ്റ്റിൽ സുരക്ഷ കർശനമാക്കി. തറനിരപ്പിന് 400 മീറ്റർ ഉയരത്തിലാണ് ഡ്രോൺ പറന്നതെന്നും ബിഎസ്‌എഫ് വ്യക്തമാക്കി. ഓഗസ്റ്റ് ആരംഭത്തിൽ ഹീര നഗർ സെക്‌ടറിലും കത്വാ പ്രദേശത്തും ഡ്രോണുകൾ കണ്ടെത്തിയിരുന്നു.
ALSO READ: തെരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യത്തിന് ഇനി പ്രസക്തിയില്ലെന്ന് സീതാറാം യെച്ചൂരി