ETV Bharat / bharat

ജമ്മു കശ്‌മീരില്‍ പാക് സേനയുടെ ഷെല്ലാക്രമണം

പൂഞ്ച്, കത്വ ജില്ലകളില്‍ നിയന്ത്രണ രേഖയ്‌ക്കും രാജ്യാന്തര അതിര്‍ത്തിക്കും സമീപത്തായുള്ള ഗ്രാമങ്ങളിലും ഫോര്‍വേഡ് പോസ്റ്റുകളിലുമാണ് പാക് സൈന്യം വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയത്

Pakistan Army shells villages  border posts in JK's Poonch  Kathua  ജമ്മു കശ്‌മീരില്‍ പൂഞ്ച്, കത്വ മേഖലകളില്‍ പാക് സേനയുടെ ഷെല്ലാക്രമണം  ജമ്മു കശ്‌മീര്‍  ശ്രീനഗര്‍
ജമ്മു കശ്‌മീരില്‍ പൂഞ്ച്, കത്വ മേഖലകളില്‍ പാക് സേനയുടെ ഷെല്ലാക്രമണം
author img

By

Published : Dec 9, 2020, 4:52 PM IST

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ പൂഞ്ച്, കത്വ ജില്ലകളില്‍ പാക് സേനയുടെ ഷെല്ലാക്രമണം. പൂഞ്ച്, കത്വ ജില്ലകളിലെ നിയന്ത്രണ രേഖയ്‌ക്കും രാജ്യാന്തര അതിര്‍ത്തിക്കും സമീപത്തുള്ള ഗ്രാമങ്ങളിലും ഫോര്‍വേഡ് പോസ്റ്റുകളിലുമാണ് പാകിസ്ഥാന്‍ സൈന്യം വെടിവെപ്പും മോര്‍ട്ടാര്‍ ഷെല്ലാക്രമണവും നടത്തിയത്. ആളപായം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

പൂഞ്ചിലെ ബലാക്കോട്ട് സെക്‌ടറില്‍ ഞായറാഴ്‌ച ഉച്ചയ്‌ക്ക് 12.30 യോടെയാണ് പാക് സേന വെടിനിര്‍ത്തല്‍ ലംഘനം നടത്തിയത്. ഇന്ത്യന്‍ സെന്യം ശക്തമായി തിരിച്ചടിച്ചതായി പ്രതിരോധ വക്താവ് പറഞ്ഞു. കത്വ ജില്ലയില്‍ ഹിരാനഗര്‍ സെക്‌ടറിലെ അന്താരാഷ്‌ട്ര അതിര്‍ത്തിയില്‍ പാക് സെന്യം വെടിവെപ്പ് നടത്തിയതായി അധികൃതര്‍ അറിയിച്ചു. ശനിയാഴ്‌ച രാത്രി 10.15 നാണ് വെടിവെപ്പ് ആരംഭിച്ചത്. ഇന്ത്യന്‍ സേന ശകതമായി തിരിച്ചടിച്ചു. ഞായറാഴ്‌ച പുലര്‍ച്ചെ 2.25 വരെ പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടര്‍ന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.