മുംബൈ: മഹാരാഷ്ട്രയില്‍ ഒറ്റ ദിവസം 5 ലക്ഷത്തിലധികം പേര്‍ വാക്സിന്‍ കുത്തിവയ്പ്പ് സ്വീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിതെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. ഇന്നലെ മാത്രം 5,34,372 പേർക്ക് കുത്തിവയ്പ് നൽകിയതായി ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 4,678 ആരോഗ്യ പ്രവർത്തകർക്ക് ആദ്യ വാക്സിൻ നൽകിയപ്പോൾ 12,179 പേർക്ക് രണ്ടാമത്തെ ഡോസ് ലഭിച്ചു. തിങ്കളാഴ്ച യഥാക്രമം 24,987, 16,530 ഫ്രണ്ട് ലൈൻ തൊഴിലാളികൾ ഒന്നും രണ്ടും കുത്തിവയ്പ്പുകള്‍ സ്വീകരിച്ചു.
Also Read: ഇന്ത്യയില്‍ 99 ദിവസത്തിനുള്ളിൽ വിതരണം ചെയ്തതത് 14 കോടി വാക്സിന്‍
45 വയസ്സിന് മുകളിലുള്ള 3,05,186 പേർക്ക് ആദ്യ ഡോസും 1,70,812 പേർക്ക് രണ്ടാമത്തെ ഡോസും നല്‍കി. മുംബൈയിൽ മാത്രം 69,922 പേരാണ് കുത്തിവപ്പെടുത്തത്. സംസ്ഥാനത്തൊട്ടാകെ 1,49,21,411 പേർ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്ര മുന്‍പന്തിയിലാണ്. ഇതുവരെ 10,94,990 ആരോഗ്യ പ്രവർത്തകർക്ക് ആദ്യ ഡോസ് ലഭിച്ചപ്പോൾ 5,99,776 പേർക്ക് രണ്ടാമത്തെ ഡോസ് ലഭിച്ചു.
45 വയസിന് മുകളിലുള്ള 1,04,33,897 പേർ ആദ്യ ഡോസും 10,95,115 പേർ രണ്ടാമത്തെ ഡോസും സ്വീകരിച്ചു. കൊവിഡ് കേസുകള്‍ ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്.