ഡൽഹിയിൽ ഇതുവരെ 75.43 ലക്ഷം പേർക്ക് വാക്സിൻ ലഭിച്ചു - ഡൽഹിയിലെ വാക്സിൻ
കൊവിഡ് വാക്‌സിന്‍റെ രണ്ട് ഡോസുകളും 17 ലക്ഷത്തിലധികം ആളുകൾക്കും ലഭിച്ചതായി വൃത്തങ്ങൾ അറിയിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ ഇതുവരെ 75.43 ലക്ഷം പേർക്ക് കുറഞ്ഞത് ഒരു ഡോസ് കൊവിഡ് വാക്സിൻ ലഭിച്ചതായി ആം ആദ്മി പാർട്ടി എംഎഎൽഎ അതിഷി. കൊവിഡ് വാക്‌സിന്‍റെ രണ്ട് ഡോസുകളും 17 ലക്ഷത്തിലധികം ആളുകൾക്കും ലഭിച്ചതായി അതിഷി പറഞ്ഞു. ശനി, തിങ്കൾ ദിവസങ്ങളിൽ രണ്ട് ലക്ഷത്തിലധികം വാക്സിൻ ഡോസുകൾ നൽകി.
സംസ്ഥാനത്ത് ഇനി രണ്ട് ദിവസത്തേക്കുള്ള കൊവിഡ് വാക്സിൻ ഡോസുകൾ മാത്രമാണ് സ്റ്റോക്കുള്ളത്. അതേസമയം ചൊവ്വാഴ്ച 101 പുതിയ കൊവിഡ് കേസുകളാണ് ഡൽഹിയിൽ സ്ഥിരീകരിച്ചത്. നാല് മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണങ്ങൾ 24,971 ആയി. കൂടാതെ സംസ്ഥാനത്ത് പുതുതായി 119 പേരാണ് രോഗമക്തി നേടിയത്. സംസ്ഥാനത്ത് ഇതുവരെ 14,07,592 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് നിലവിൽ 1,531 സജീവ രോഗികളാണ് ഉള്ളത്.
Also read: പഞ്ചാബില്‍ അധികാരം കിട്ടിയാല്‍ 300 യൂണിറ്റ് വൈദ്യുതി സൗജന്യമെന്ന് കെജ്‌രിവാള്‍
അതേസമയം ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 37,566 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മാർച്ച് 18ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്.
രാജ്യത്ത് നിലവില്‍ 5,52,659 സജീവ കൊവിഡ് കേസുകളും 3,97,637 മരണങ്ങളുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറില്‍ 907 മരണങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തപ്പോൾ 56,994 പേർ രോഗ മുക്തരായി ആശുപത്രി വിട്ടു.