ന്യൂഡല്‍ഹി: അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 4,86,180 വാക്‌സിൻ ഡോസുകൾ വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സൗജന്യമായും സംസ്ഥാനങ്ങള്‍ പുറത്ത് നിന്ന് വാങ്ങുന്ന ഇനത്തിലുമായി ഇതുവരെ 22,77,62,450 വാക്‌സിൻ ഡോസുകൾ വിതരണം ചെയ്‌തിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 1,82,21,403 ൽ വാക്‌സിൻ ഡോസുകൾ വിതരണം ചെയ്യാനുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Also read: കൊവാക്സിൻ വിതരണത്തിന് നാല് മാസത്തെ കാലതാമസമെന്ന് ഭാരത് ബയോടെക്
ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം, പാഴാക്കിയ ഡോസുകള്‍ ഉള്‍പ്പെടെ 20,80,09,397 വാക്‌സിന്‍ ഡോസുകളാണ് ഇതുവരെ ഉപയോഗിച്ചിട്ടുള്ളത്. വാക്‌സിനേഷന്‍ ഡ്രൈവിന്‍റെ ഭാഗമായി 20,89,02,445 വാക്‌സിൻ ഡോസുകൾ ഇതുവരെ വിതരണം ചെയ്‌തിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
Also read: സ്‌പുട്‌നിക് വി ജൂൺ രണ്ടാം വാരം മുതൽ അപ്പോള ആശുപത്രികള്‍ വഴി
വാക്‌സിന്‍ നിര്‍മാണ കമ്പനികള്‍ സെന്‍ട്രല്‍ ഡ്രഗ്‌സ് ലബോറട്ടറി (സിഡിഎൽ) മുഖേനെ പുറത്തിറക്കുന്ന വാക്‌സിൻ ഡോസുകളുടെ 50 ശതമാനം കേന്ദ്ര സര്‍ക്കാരിന് സൗജന്യമായി നല്‍കണം. ഈ ഡോസുകൾ സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കുന്നത് തുടരുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.