ന്യൂഡൽഹി: രാജ്യത്തെ സംസ്ഥാനങ്ങളിലും കേന്ദ്ര പ്രദേശങ്ങളിലും ഒരു കോടിയിലധികം കൊവിഡ് -19 വാക്സിൻ ഡോസുകൾ ഇപ്പോഴും ലഭ്യമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വെള്ളിയാഴ്ച. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 20 ലക്ഷത്തിനടുത്ത് ഇവിടങ്ങളിൾ എത്തുമെന്നും മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം ഇന്ന് രാവിലെ എട്ടുമണി വരെ 16,33,85,030 വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സൗജന്യമായി നൽകിയിട്ടുണ്ട്. പാഴായി പോയത് ഉൾപ്പെടെ മൊത്തം ഉപഭോഗം 15,33,56,503 ഡോസുകളാണ്. 1,00,28,527 വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും / കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നൽകി. 19,81,110 ഡോസുകള്‍ വരുന്ന മൂന്നു ദിവസത്തിനുള്ളിൽ നല്‍കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഏപ്രിൽ 30 രാവിലെ എട്ടുവരെ മഹാരാഷ്ട്രയ്ക്ക് നല്‍കിയത് 1,63,62,470 കൊവിഡ് ഡോസുകളാണ്. ഇതിൽ പാഴായത് ഉൾപ്പെടെ മൊത്തം ഉപഭോഗം 1,59,06,147 ഡോസുകളാണ്. രാജസ്ഥാനിൽ ഇതുവരെ 1,36,12,360 ഡോസുകൾ വിതരണം ചെയ്തു. പാഴായത് ഉൾപ്പെടെയുള്ള മൊത്തം ഉപഭോഗം 1,33,70,102 ഡോസുകളാണ്. ഉത്തർപ്രദേശിന് 1,41,45,670 ഡോസുകൾ ലഭിച്ചു. പാഴായത് ഉൾപ്പെടെ മൊത്തം ഉപഭോഗം 1,28,08,993 ആണ്. 13,36,237 ഡോസുകളുടെ ബാലൻസ് ലഭ്യത സംസ്ഥാനത്തുണ്ട്. ഗുജറാത്തിന് ലഭിച്ചത് ആകെ 1,32,69,330 ഡോസുകളാണ്. ഇതില്‍ ആകെ ഉപഭോഗം 1,27,11,566 ഡോസുകളാണെന്നും ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.