ഫത്തേപൂർ (ഉത്തർപ്രദേശ്) : ലൈംഗികാതിക്രമം എതിര്‍ത്തതിന് സഹോദരിയുടെ പ്രായപൂർത്തിയാകാത്ത മകളെ (14) കൊലപ്പെടുത്തിയ 42കാരൻ അറസ്റ്റിൽ. കൊല്ലപ്പെട്ട 14കാരിയുടെ അമ്മാവനായ രാംഗോപാലാണ് പിടിയിലായത്. വ്യാഴാഴ്‌ച (14.04.2022) രാത്രിയാണ് കേസിനാസ്‌പദമായ സംഭവം.
Also read: ഇടുക്കി കൂട്ട ബലാത്സംഗം: അമ്മ അറസ്റ്റില്‍, പിടിയിലായവരുടെ എണ്ണം 8 ആയി
പെൺകുട്ടിയുടെ മാതാപിതാക്കൾ വളരെക്കാലം മുമ്പ് മരിച്ചിരുന്നു. തുടർന്ന് റായ്ബറേലിയിൽ അമ്മായിയോടൊപ്പം താമസിച്ചുവരികയായിരുന്ന പെൺകുട്ടി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അമ്മാവനായ രാംഗോപാലിന്‍റെ വീട്ടിലേക്ക് വന്നു. ഇവിടെവച്ച് രാംഗോപാൽ പെൺകുട്ടിയുടെ എതിർപ്പ് വകവെയ്ക്കാതെ പീഡിപ്പിക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പ്രജാപതി പറഞ്ഞു.