ETV Bharat / bharat

പന്ത്രണ്ടാം ക്ലാസ് പരീക്ഷ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് സിബിഎസ്‌ഇ - സിബിഎസ്‌ഇ

ഓഗസ്റ്റ് 15 നും സെപ്റ്റംബർ 15നും ഇടയിൽ പരീക്ഷ നടത്തുമെന്നും സിബിഎസ്‌ഇ

SUPREME COURT  class 12 exams  CBSE  Justice AM Khanwilkar  class 12 results  class 12 physical exams  CBSE optional physical exams  പന്ത്രണ്ടാം ക്ലാസ് പരീക്ഷാ  സിബിഎസ്‌ഇ  സിബിഎസ്‌ഇ പരീക്ഷ
സിബിഎസ്‌ഇ
author img

By

Published : Jun 22, 2021, 4:18 AM IST

ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് നിര്‍ണയത്തിലെ പുതിയ മാർഗനിര്‍ദേശവുമായി യോജിക്കാൻ താൽപര്യമില്ലാത്ത കുട്ടികള്‍ക്ക് നേരിട്ട് പരീക്ഷയെഴുതാൻ സാഹചര്യമൊരുക്കുമെന്ന് സിബിഎസ്‌ഇ സുപ്രീം കോടതിയെ അറിയിച്ചു. ഓഗസ്റ്റ് 15 നും സെപ്റ്റംബർ 15നും ഇടയിൽ പരീക്ഷ നടത്തുമെന്നും സിബിഎസ്‌ഇ വ്യക്തമാക്കി.

പുതിയ സംവിധാനത്തോട് യോജിക്കാൻ താല്‍പര്യമില്ലാത്ത വിദ്യാർഥികൾക്ക് ഓപ്ഷണൽ പരീക്ഷകൾക്ക് തീയതി നൽകുക, തർക്ക പരിഹാര സംവിധാനം രൂപീകരിക്കുക. ഫലങ്ങൾ പ്രഖ്യാപിക്കുന്നതിനുള്ള സമയം വ്യക്തമാക്കുക തുടങ്ങിയ സുപ്രീം കോടതിയുടെ നിർദേശങ്ങൾക്ക് മറുപടിയായാണ് സിബിഎസ്ഇയുടെ പുതിയ സത്യവാങ്മൂലം.

ഫലങ്ങളുടെ കണക്കുകൂട്ടൽ സംബന്ധിച്ച വിദ്യാര്‍ഥികളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി സിബിഎസ്ഇ ഒരു കമ്മിറ്റി രൂപീകരിക്കും. പന്ത്രണ്ടാം ക്ലാസ് ഫലങ്ങൾ ജൂലൈ 31 നകം പ്രഖ്യാപിക്കുമെന്നും സിബിഎസ്ഇ കോടതിയെ അറിയിച്ചു.

also read: 12ാം ക്ലാസ് മൂല്യനിര്‍ണയത്തിന് മാര്‍ഗരേഖ അവതരിപ്പിച്ച് സിബിഎസ്‌ഇ

കൊവിഡ് പശ്ചാത്തലത്തില്‍ പരീക്ഷ നടത്തുന്നതില്‍ ആശങ്കയുണ്ടെന്നും അതിനാല്‍ പരീക്ഷ നടത്തിപ്പില്‍ സിബിഎസ്ഇയും ഐസിഎസ്ഇയും ഒരു ഏകീകൃത നയം ഉണ്ടാക്കണമെന്നുമായിരുന്നു രക്ഷാകർതൃ അസോസിയേഷന്‍റ ആവശ്യം.

രണ്ട് ബോർഡുകളും പ്രഖ്യാപിച്ച പദ്ധതി സങ്കീർണ്ണമാണെന്നും അധ്യാപകർക്ക് പോലും അത് മനസിലാക്കാൻ കഴിയുന്നില്ലെന്നും അവർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് സിങ് കോടതിയില്‍ പറഞ്ഞു. വിദ്യാർഥികളുടെ പ്രകടനം രേഖപ്പെടുത്താത്ത സ്കൂളുകൾ കൃത്രിമം കാണിക്കാനുള്ള സാധ്യതയുണ്ടെന്നും അവർ വാദിച്ചു.

എന്നാല്‍ ഐസിഎസ്ഇയും സിബിഎസ്ഇയും വ്യത്യസ്തമാണെന്നും അതിനാൽ ഏകീക്യത പരീക്ഷാ സംവിധാനം നടപ്പാക്കാൻ ആകില്ലെന്നും കോടതി അറിയിച്ചു. അസം, ത്രിപുര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയതായി കോടതിയെ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.