ETV Bharat / bharat

Opposition Meeting | രാജ്യത്തെ രക്ഷിക്കാന്‍ 'INDIA' ; സഖ്യത്തിന് പേരിട്ട് പ്രതിപക്ഷ ഐക്യനിര

ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ് (ഇന്ത്യ) എന്നാണ് പ്രതിപക്ഷ സഖ്യത്തിന് പേരിട്ടിരിക്കുന്നത്

Opposition Meeting  Opposition Meeting in Bengaluru  Latest news updates  Opposition alliance  INDIA  ഇന്ത്യയെ രക്ഷിക്കാന്‍ ഇന്ത്യ  ഖ്യത്തിന് പേരിട്ട് പ്രതിപക്ഷ ഐക്യനിര  വാര്‍ത്താസമ്മേളനം ഉടന്‍  ഡെമോക്രാറ്റിക് ഇന്‍ക്ലൂസിവ് അലയന്‍സ്  പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാംഘട്ട യോഗം  പ്രതിപക്ഷ

author img

By

Published : Jul 18, 2023, 5:23 PM IST

Updated : Jul 18, 2023, 10:26 PM IST

ബെംഗളൂരു : ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാംഘട്ട യോഗത്തില്‍ സഖ്യത്തിന് പേരായി. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സുപ്രധാന തീരുമാനങ്ങളെടുക്കാനായി ചേര്‍ന്ന യോഗത്തില്‍ പുതിയ സഖ്യത്തിന് ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ് (INDIA) എന്ന പേര് യോഗം ഐകകണ്‌ഠ്യേനയാണ് തെരഞ്ഞെടുത്തത്. തുടര്‍ന്ന് നടന്ന നേതാക്കളുടെ വാര്‍ത്താസമ്മേളനത്തില്‍, അഭിപ്രായ വ്യത്യാസങ്ങളില്ലാതെ മുന്നോട്ടുപോകുമെന്നും അടുത്തയോഗം മുംബൈയില്‍ നടക്കുമെന്നും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചു.

'ഇന്ത്യ'യിലേക്കെത്തിയത് ഇങ്ങനെ: യോഗത്തില്‍ സഖ്യത്തിനായി നാല് പേരുകളായിരുന്നു ചര്‍ച്ചയ്‌ക്കെത്തിയത്. പ്രോഗ്രസീവ് ഡെമോക്രാറ്റിക് അലയൻസ് (പിഡിഎ), യുപിഎ 3, നാഷണൽ പ്രോഗ്രസീവ് അലയൻസ് (എൻപിഎ), ഇന്ത്യൻ നാഷണൽ ഡെമോക്രാറ്റിക് ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) എന്നിവയായിരുന്നു ഇവ. എന്നാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം നേതാക്കള്‍ 'ഇന്ത്യ' എന്ന ഒറ്റപ്പേരിലേക്ക് എത്തുകയായിരുന്നു. അതേസമയം പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന പേരാണ് പരിഗണിക്കുന്നത് എന്നറിഞ്ഞതോടെ തന്നെ കോണ്‍ഗ്രസ് ലോക്‌സഭ എംപി മാണിക്കം ടാഗോര്‍ അഭിവാദ്യമര്‍പ്പിച്ച് ട്വിറ്ററിലെത്തി. 'ഇന്ത്യ' വിജയിക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്. ചക് ദേ ഇന്ത്യ (ഇന്ത്യ മുന്നോട്ട്) എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാനും ട്വീറ്റ് ചെയ്തു.

  • Chak De! INDIA

    — Derek O'Brien | ডেরেক ও'ব্রায়েন (@derekobrienmp) July 18, 2023 " class="align-text-top noRightClick twitterSection" data=" ">

യോഗത്തില്‍ എന്തെല്ലാം : സഖ്യത്തിന്‍റെ പേര് ഉള്‍പ്പടെ ആറ് സുപ്രധാന കാര്യങ്ങളാണ് യോഗത്തിൽ ചർച്ചയായത്. ഇതിന്‍റെ ഭാഗമായി പൊതുമിനിമം പരിപാടി രൂപീകരിക്കുന്നതിന് ഉപസമിതി രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളും നടന്നു. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള പ്രതിപക്ഷ സഖ്യങ്ങളുടെ പാലമാകും ഈ ഉപസമിതികളെന്ന് മുമ്പ് തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൂടാതെ സഖ്യ വികസനങ്ങൾക്കും പരസ്പര ആശയവിനിമയത്തിനും ഈ ഉപസമിതി പ്രവർത്തിക്കും. രാജ്യത്തുടനീളം വലിയ റാലികൾ സംഘടിപ്പിക്കുക, എവിടെ കൺവെൻഷനുകൾ നടത്തണം, കേന്ദ്ര സർക്കാരിനെതിരെ എങ്ങനെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കണം തുടങ്ങി എല്ലാ പരിപാടികളും ഈ കമ്മിറ്റിയാവും കൈകാര്യം ചെയ്യുക.

പ്രതിപക്ഷ സഖ്യങ്ങൾ തമ്മിലുള്ള സീറ്റ് വിഭജനം സംബന്ധിച്ചും യോഗത്തില്‍ ഗൗരവമായ ചർച്ച നടന്നു. അതത് സംസ്ഥാനത്ത് ശക്തമായ പാര്‍ട്ടിക്ക് കൂടുതൽ അംഗീകാരം ലഭിക്കുമെന്ന സമവാക്യം തന്നെയാണ് ഇവിടെയും ചര്‍ച്ചയായത്. ഇതിന് പിന്നാലെ നേതാക്കൾ അവരുടെ സംസ്ഥാനങ്ങളിലെ രാഷ്‌ട്രീയ സാഹചര്യവും വിശദീകരിച്ചു. മാത്രമല്ല ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ പോലുള്ള പ്രധാന വിഷയങ്ങളിലും നേതാക്കള്‍ക്കിടയില്‍ വിശദമായ ചർച്ച നടന്നു.

  • INDIA 🇮🇳 will win

    — Manickam Tagore .B🇮🇳✋மாணிக்கம் தாகூர்.ப (@manickamtagore) July 18, 2023 " class="align-text-top noRightClick twitterSection" data=" ">

യോഗത്തില്‍ ഇവരെല്ലാം: എഐസിസി അധ്യക്ഷൻ മല്ലികാർജുന്‍ ഖാർഗെ, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മൻ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്, തേജസ്വി യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് തലവന്‍ ഫറൂഖ് അബ്ദുള്ള, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഒമർ അബ്ദുള്ള, ഡി.രാജ, ഉദ്ധവ് താക്കറെ, മെഹബൂബ മുഫ്തി എന്നിവരുള്‍പ്പടെ 26 പാര്‍ട്ടികളില്‍ നിന്നായി 46 പ്രതിപക്ഷ നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്.

Last Updated : Jul 18, 2023, 10:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.