ETV Bharat / bharat

'ഇത് ഗൂഢാലോചനയുടെ ഭാഗം' ; ബിജെപി രാഹുൽ ഗാന്ധിയെ ഭയക്കുന്നുവെന്ന് പ്രിയങ്ക, കോടതി വിധിയെ വിമർശിച്ച് പ്രതിപക്ഷ നേതാക്കൾ - Surat CJM Court

സർക്കാർ സംവിധാനത്തെ ഉപയോഗിച്ച് രാഹുൽ ഗാന്ധിയുടെ ശബ്‌ദം ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി

രാഹുൽ ഗാന്ധി  Rahul Gandhi  രാഹു ഗാന്ധിക്ക് ശിക്ഷ  മോദി സമുദായത്തിനെതിരായ പരാമർശം  Rahul Gandhis conviction in defamation case  ബിജെപി രാഹുൽ ഗാന്ധിയെ ഭയക്കുന്നു  ബിജെപി  സൂറത്ത് സിജെഎം കോടതി  Surat CJM Court  Opposition leaders
രാഹുൽ ഗാന്ധി
author img

By

Published : Mar 23, 2023, 4:51 PM IST

ന്യൂഡൽഹി : മോദി സമുദായത്തെക്കുറിച്ച് അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന കേസില്‍ കോടതി രാഹുൽ ഗാന്ധിക്ക് രണ്ട് വർഷത്തെ തടവ് വിധിച്ച സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടി നേതാക്കൾ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തുടങ്ങിയവരാണ് പ്രതികരണവുമായി രംഗത്തെത്തിയത്.

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 'രാജ്യത്തെ എല്ലാ കള്ളൻമാരുടെ പേരിനൊപ്പവും മോദി കൂടിയുണ്ട്' എന്ന പരാമർശത്തിനാണ് രാഹുൽ ഗാന്ധിക്ക് സൂറത്ത് സിജെഎം കോടതി ശിക്ഷ വിധിച്ചത്. രണ്ട് വർഷം തടവും 15,000 രൂപ പിഴയുമായിരുന്നു ശിക്ഷ. അതിന് ശേഷം രാഹുലിന് ജാമ്യവും അനുവദിച്ചു. 'എന്‍റെ മതം സത്യത്തിലും അഹിംസയിലും അധിഷ്ഠിതം' എന്നായിരുന്നു കോടതി വിധിക്ക് ശേഷമുള്ള രാഹുൽ ഗാന്ധിയുടെ പ്രതികരണം.

  • मेरा धर्म सत्य और अहिंसा पर आधारित है। सत्य मेरा भगवान है, अहिंसा उसे पाने का साधन।

    - महात्मा गांधी

    — Rahul Gandhi (@RahulGandhi) March 23, 2023 " class="align-text-top noRightClick twitterSection" data=" ">

കേന്ദ്രത്തിലെ ബിജെപി സർക്കാരിന് രാഹുൽ ഗാന്ധിയെ ഭയമാണെന്നാണ് കോടതി വിധിക്കെതിരെ പ്രതികരിച്ചുകൊണ്ട് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചത്. സർക്കാർ സംവിധാനത്തെ ഉപയോഗിച്ച് രാഹുൽ ഗാന്ധിയുടെ ശബ്‌ദം ഇല്ലാതാക്കാനാണ് അവർ ശ്രമിക്കുന്നത്. എന്‍റെ സഹോദരൻ രാഹുൽ ഒരിക്കലും ഭയപ്പെട്ടിട്ടില്ല, ഒരിക്കലും ഭയപ്പെടില്ല. രാഹുൽ എപ്പോഴും സത്യം മാത്രമാണ് പറഞ്ഞിട്ടുള്ളത്.

  • डरी हुई सत्ता की पूरी मशीनरी साम, दाम, दंड, भेद लगाकर @RahulGandhi जी की आवाज को दबाने की कोशिश कर रही है।

    मेरे भाई न कभी डरे हैं, न कभी डरेंगे। सच बोलते हुए जिये हैं, सच बोलते रहेंगे। देश के लोगों की आवाज उठाते रहेंगे।

    सच्चाई की ताकत व करोड़ों देशवासियों का प्यार उनके साथ है।

    — Priyanka Gandhi Vadra (@priyankagandhi) March 23, 2023 " class="align-text-top noRightClick twitterSection" data=" ">

അത് തുടർന്നുകൊണ്ടിരിക്കും. രാഹുൽ തന്‍റെ നാട്ടുകാരോടൊപ്പം നിൽക്കും, കാരണം സത്യത്തിന്‍റെ ശക്തിയും നാട്ടുകാരുടെ സ്നേഹവും എപ്പോഴും അദ്ദേഹത്തോടൊപ്പമുണ്ടാകും, പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു. കോൺഗ്രസ് പാർട്ടി ജുഡീഷ്യറിയിൽ വിശ്വസിക്കുന്നുവെന്നും നിയമപരമായ വഴി സ്വീകരിച്ച് ഉത്തരവിനെതിരെ പോരാടുമെന്നും കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പറഞ്ഞു.

ജനാധിപത്യം അപകടത്തിലാണ് : നരേന്ദ്ര മോദി സർക്കാർ മാധ്യമങ്ങളെ അടിച്ചമർത്താനും ജുഡീഷ്യറിയെ സ്വാധീനിക്കാനും ശ്രമം നടത്തുകയാണെന്ന് ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും പറഞ്ഞു. ഇതുവഴി വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾക്കെതിരെ കേന്ദ്ര സർക്കാർ നടപടിയെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം രാജ്യത്ത് ജനാധിപത്യം അപകടത്തിലാണെന്ന് രാഹുൽ ഗാന്ധി അടുത്തിടെ ലണ്ടനിൽ നടത്തിയ പ്രസ്‌താവന ആവർത്തിച്ചുകൊണ്ടാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് കോടതി വിധിക്കെതിരെ പ്രതികരിച്ചത്. ജുഡീഷ്യറിയിൽ സമ്മർദം ഉള്ളതാണ് ഇതിന് കാരണം. തെരഞ്ഞെടുപ്പ് കമ്മിഷനെയും എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിനെയും മറ്റ് കേന്ദ്ര ഏജൻസികളെയുമെല്ലാം കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുകയാണ്.

അവരുടെ തീരുമാനങ്ങളെയെല്ലാം ബിജെപി സർക്കാർ സ്വാധീനിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധി ധീരനാണെന്നും അദ്ദേഹത്തിന് മാത്രമേ എൻഡിഎ സർക്കാരുമായി മത്സരിക്കാനാകൂവെന്നും അദ്ദേഹം വ്യക്‌തമാക്കി.

ഗൂഢാലോചനയുടെ ഭാഗം : അതേസമയം രാഹുൽ ഗാന്ധിക്കെതിരായ കോടതി വിധിക്കെതിരെ ആംആദ്‌മി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ രംഗത്തെത്തി. ബിജെപി ഇതര നേതാക്കളെയും പാർട്ടികളെയും പ്രോസിക്യൂട്ട് ചെയ്‌ത് ഇല്ലാതാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് രാഹുൽ ഗാന്ധിക്കെതിരായ ശിക്ഷയെന്ന് അരവിന്ദ് കെജ്‌രിവാൾ ട്വിറ്ററിൽ കുറിച്ചു.

  • ग़ैर बीजेपी नेताओं और पार्टियों पर मुक़दमे करके उन्हें ख़त्म करने की साज़िश हो रही है

    हमारे कांग्रेस से मतभेद हैं मगर राहुल गांधी जी को इस तरह मानहानि मुक़दमे में फ़साना ठीक नहीं। जनता और विपक्ष का काम है सवाल पूछना। हम अदालत का सम्मान करते हैं पर इस निर्णय से असहमत हैं

    — Arvind Kejriwal (@ArvindKejriwal) March 23, 2023 " class="align-text-top noRightClick twitterSection" data=" ">

ആം ആദ്‌മി പാർട്ടിക്ക് കോൺഗ്രസുമായി അഭിപ്രായ വ്യത്യാസമുണ്ട്. എന്നാൽ രാഹുൽ ഗാന്ധിയുടെ പ്രസ്‌താവനയുടെ പേരിൽ അദ്ദേഹത്തെ മാനനഷ്‌ടക്കേസിൽ കുടുക്കുന്നത് ശരിയല്ല. ചോദ്യം ചോദിക്കുക എന്നതാണ് പ്രതിപക്ഷത്തിന്‍റെ ജോലി. കോടതിയെ ബഹുമാനിക്കുന്നുണ്ടെങ്കിലും ഈ തീരുമാനത്തോട് വിയോജിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം സൂറത്ത് ജില്ല കോടതി വിധിയെ ബിജെപി ക്യാമ്പ് സ്വാഗതം ചെയ്‌തു. ഈ വിധിയിൽ നിന്ന് രാഹുൽ ഗാന്ധി പാഠം ഉൾക്കൊള്ളണമെന്നാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിപ്രായപ്പെട്ടത്. കേസിലെ പരാതിക്കാരനായ ബിജെപി എംഎൽഎ പൂർണേഷ് മോദിയും വിധിയെ സ്വാഗതം ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.