ETV Bharat / bharat

Onkara in KIFF: മാവിലാൻ ഗോത്ര വിഭാഗക്കാരുടെ അതിജീവന കഥയുമായി ഒങ്കാറ; സുധീര്‍ കരമന ചിത്രം കൊൽക്കൊത്ത ഇന്‍റർനാഷണൽ ഫിലിം ഫെസ്‌റ്റിവലിൽ

author img

By ETV Bharat Kerala Team

Published : Oct 27, 2023, 9:57 AM IST

Kolkata International Film Festival 2023: ഗോത്ര വിഭാഗമായ മാവിലാൻ വിഭാഗത്തിന്‍റെ ഭാഷയയായ മർക്കോടിയിൽ ആണ് ഒങ്കാറ ഒരുക്കിയിരിക്കുന്നത്. കൊൽക്കൊത്ത അന്താരാഷ്ട്ര ഫിലിം ഫെസ്‌റ്റിവലിൽ ഇന്ത്യൻ സിനിമ മത്സര വിഭാഗത്തിലാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്.

Onkara in KIFF  Onkara  KIFF  Kolkata International Film Festival  Kolkata International Film Festival 2023  29th Kolkata International Film Festival  KIFF 2023  29th KIFF  Onkara in Kolkata International Film Festival  മാവിലാൻ ഗോത്ര വിഭാഗക്കാരുടെ അതിജീവന കഥ  ഗോത്ര വിഭാഗക്കാരുടെ അതിജീവന കഥയുമായി ഒങ്കാറ  ഒങ്കാറ  സുധീര്‍ കരമന ചിത്രം കൊൽക്കൊത്ത ഫിലിം ഫെസ്‌റ്റിവലിൽ  സുധീര്‍ കരമന ചിത്രം  സുധീര്‍ കരമന  Sudheer Karamana
Onkara in KIFF

സുധീർ കരമന (Sudheer Karamana) പ്രധാന വേഷത്തില്‍ എത്തിയ 'ഒങ്കാറ' 29-ാമത് കൊൽക്കൊത്ത അന്താരാഷ്ട്ര ഫിലിം ഫെസ്‌റ്റിവലിൽ (29th Kolkata International Film Festival). ഉണ്ണി കെ ആർ സംവിധാനം ചെയ്‌ത ചിത്രം ഇന്ത്യൻ സിനിമ മത്സര വിഭാഗത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത് (Onkara in KIFF).

ഒരു തെയ്യം കലാകാരന്‍റെ വേഷമാണ് ചിത്രത്തില്‍ സുധീർ കരമനയുടേത്. സപ്‌ത ഭാഷ സംഗമ ഭൂമിയായ കാസർക്കോടിന്‍റെ മണ്ണിൽ നിന്നും സാധാരണക്കാരുടെ കഥ പറയുന്ന ചിത്രമാണ് 'ഒങ്കാറ'. ഗോത്ര വിഭാഗമായ മാവിലാൻ വിഭാഗത്തിന്‍റെ ഭാഷയയായ മർക്കോടിയിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ ഭാഷയിൽ ഒരുക്കിയിരിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.

സുധീര്‍ കരമന ചിത്രം കൊൽക്കൊത്ത ഇന്‍റർനാഷണൽ ഫിലിം ഫെസ്‌റ്റിവലിൽ

നൂറ്റാണ്ടുകള്‍ അടിമകളായി കഴിഞ്ഞിരുന്ന ഗോത്ര വിഭാഗത്തിന്‍റെ പോരാട്ടത്തിന്‍റെ ബാക്കി പത്രമാണ് ചിത്രം. ആറോളം പരമ്പരാഗത ഗാനങ്ങളും ചിത്രത്തിലുണ്ട്. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും ആദിദ്രാവിഡ ഗോത്ര ഭാഷയായ മർക്കോടി മാത്രം സംസാരിക്കുന്നു എന്നത് മറ്റ് ചിത്രങ്ങളില്‍ നിന്നും 'ഒങ്കാറ'യെ വ്യത്യസ്‌തമാക്കുന്നു.

പൂർണമായും ഉൾക്കാട്ടിലാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തീകരിച്ചത്. വിതുര, കല്ലാർ, കാസർകോട് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ചിത്രം ഉടന്‍ തന്നെ പ്രദര്‍ശനത്തിനെത്തും.

Also Read: Dr Biju Again Reacts : '15 ദിവസം കൊണ്ട് 149 സിനിമകള്‍ കണ്ട ജൂറി അമാനുഷികര്‍'; ഐഎഫ്‌എഫ്‌കെ സംബന്ധിച്ച് വീണ്ടും കുറിപ്പുമായി ഡോ ബിജു

ഗോത്ര വിഭാഗക്കാരുടെ അതിജീവനത്തിന്‍റെ കഥ ചർച്ച ചെയ്യുകയാണ് 'ഒങ്കാറ'. വനത്തിൽ ജീവിക്കുന്ന ഗോത്ര വിഭാഗമാണ് മാവിലാൻ സമുദായം. പൂർവ്വ കാലത്ത് കര - നെൽ കൃഷി നടത്തിയും കാട്ടു മൃഗങ്ങളെ വേട്ടയാടിയുമാണ് ഈ വിഭാഗം ഉപജീവനം നടത്തിയിരുന്നത്.

മാവിലാൻ സമൂഹത്തിന്‍റെ ഇടയിൽ സംസാര ഭാഷയായി ഉപയോഗിക്കുന്ന മർക്കോടിക്ക് ലിപി ഇല്ല. പ്രാദേശികമായി മാവിലവു എന്ന പേരിൽ അറിയപ്പെടുന്ന മർക്കോടി ഭാഷ വാമൊഴിയായാണ് തലമുറകളിലേയ്‌ക്ക് കൈമാറുന്നത്.

സുധീര്‍ കരമനയെ കൂടാതെ സുഭാഷ് രാമനാട്ടുകര, വെട്ടുകിളി പ്രകാശ്, സാധിക വേണുഗോപാൽ, ഗോപിക വിക്രമൻ, അരുന്ധതി നായർ, ആഷിക് ദിനേശ്, സജിലാൽ, രമ്യ ജോസഫ്, ജിബു ജോർജ്, സച്ചിൻ, റാം വിജയ്, ഗാന്ധിമതി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

പത്രപ്രവർത്തകനും എഴുത്തുകാരനുമായ രാജേഷ് തില്ലങ്കേരി ആണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. ക്രിസ്‌റ്റൽ മീഡിയ, സൗ സിനി മാസ്, വ്യാസ ചിത്ര എന്നിവയുടെ ബാനറിൽ സുഭാഷ് മേനോൻ, ജോർജ്‌ തോമസ് വെള്ളാറേത്ത്, സൗമ്യ, ഡോ. പ്രഹ്ലാദ് വടക്കേപ്പാട്ട് എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മാണം.

വിനോദ് വിക്രം, പ്രശാന്ത് കൃഷ്‌ണ എന്നിവർ ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സിയാൻ ശ്രീകാന്ത് എഡിറ്റിങ്ങും സുധേന്ദു രാജ് സംഗീതവും ഒരുക്കി. പ്രൊജക്റ്റ് കോ ഓഡിനേറ്റർ - ഒ കെ പ്രഭാകരൻ, നിർമാണ നിർവഹണം - കല്ലാർ അനിൽ, മേക്കപ്പ് - ജയൻ പൂങ്കുളം, വസ്ത്രാലങ്കാരം - ശ്രീജിത്ത്‌, ഷിനു ഉഷസ്, കല - അഖിലേഷ്, ശബ്‌ദ സംവിധാനം - രാധാകൃഷ്‌ണൻ, പിആർഒ - എഎസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read: IFFK Film Selection Controversy: 'അനുമതി ഇല്ലാതെ എന്തിന്, എങ്ങനെ ഡൗണ്‍ലോഡ് ചെയ്‌തു'; അക്കാദമിക്കും ജൂറിക്കും എതിരെ പിടി മുറുക്കി ഷിജു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.