ETV Bharat / bharat

റോഡരികില്‍ ഉറങ്ങി കിടന്നവരുടെ മേല്‍ പിക്കപ്പ് ലോറി ഇടിച്ചു കയറി; 75കാരന്‍ മരിച്ചു - ഹുലഗേമ്മ ദേവി ക്ഷേത്രം

അമിതമായി മദ്യപിച്ച് വാഹനമോടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ വൃദ്ധന്‍ മരിച്ചു.

K'taka: One killed  several injured after truck runs over sleeping devotees  റോഡരികില്‍ ഉറങ്ങി കിടന്നവരുടെ മേല്‍ പിക്കപ്പ് ലോറി ഇടിച്ചു കയറി  The old man died in a car accident in karanataka  വാഹനാപകടത്തില്‍ വൃദ്ധന്‍ മരിച്ചു  ഹുലഗേമ്മ ദേവി ക്ഷേത്രം  വാഹാപകടത്തില്‍ വൃദ്ധന്‍ മരിച്ചു
കര്‍ണാടകയിലെ കൊപ്പലില്‍ വാഹനാപകടം
author img

By

Published : Jul 26, 2022, 4:05 PM IST

Updated : Jul 26, 2022, 7:25 PM IST

ബെംഗളൂരു: കൊപ്പലിലെ മുനിറാബാദില്‍ റോഡരികില്‍ ഉറങ്ങിക്കിടന്നവരുടെ മേല്‍ പിക്കപ്പ് ലോറി ഇടിച്ചുകയറി ഒരാള്‍ മരിച്ചു. ബെല്ലാരി സ്വദേശി തിപ്പണ്ണയാണ്(75) മരിച്ചത്. നാല് പേര്‍ക്ക് പരിക്കേറ്റു. ഒരാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഞായറാഴ്‌ച(24.07.2022) രാത്രിയാണ് സംഭവം.

റോഡരികില്‍ ഉറങ്ങി കിടന്നവരുടെ മേല്‍ പിക്കപ്പ് ലോറി ഇടിച്ചു കയറി

ഹുലഗേമ്മ ദേവി ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ രാത്രി ക്ഷേത്ര പരിസരത്ത് കിടന്നുറങ്ങുമ്പോഴാണ് അമിത വേഗത്തിലെത്തിയ പിക്കപ്പ് ലോറി ഭക്തരുടെ മേല്‍ പാഞ്ഞുകയറിയത്. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ തിപ്പണ്ണ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

അപകടത്തെ തുടര്‍ന്ന് പിക്കപ്പിലെ ഡ്രൈവര്‍ ശ്രീനിവാസ് ഓടി രക്ഷപ്പെട്ടെങ്കിലും പൊലീസ് ഇയാളെ പിടികൂടി. ഡ്രൈവര്‍ അമിതമായി മദ്യപിച്ചതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അപകടത്തിന്‍റെ മുഴുവന്‍ സിസിടിവി ദൃശൃങ്ങളും പൊലീസിന് ലഭിച്ചു. സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ മുനിറാബാദ് പൊലീസ് കേസെടുത്തു.

also read: കർണാടകയിൽ വാഹനാപകടം: അഞ്ച് പേർ മരിച്ചു; എട്ട് പേർക്ക് പരിക്ക്

Last Updated : Jul 26, 2022, 7:25 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.