ETV Bharat / bharat

മഥുരയിൽ നിന്ന് തട്ടിക്കൊണ്ടുപോയ 19 കാരനെ അലിഗഡിൽ നിന്ന് രക്ഷപ്പെടുത്തി

19 കാരനായ ഗന്തവ്യ അഗർവാൾ കോച്ചിങ് ക്ലാസ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയെത്തവെയാണ് അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയത്.

One held  abducted teenager rescued from Mathura  മഥുരയിൽ നിന്ന് തട്ടിക്കൊണ്ടുപോയ 19 കാരൻ  അലിഗഡിൽ നിന്ന് രക്ഷപ്പെടുത്തി  തട്ടിക്കൊണ്ടുപോകൽ  ഒരു കോടി രൂപ
മഥുരയിൽ നിന്ന് തട്ടിക്കൊണ്ടുപോയ 19 കാരനെ അലിഗഡിൽ നിന്ന് രക്ഷപ്പെടുത്തി
author img

By

Published : Apr 11, 2021, 12:48 PM IST

ലക്‌നൗ: ഒരു കോടി രൂപ ആവശ്യപ്പെട്ട് മഥുരയിൽ നിന്ന് തട്ടിക്കൊണ്ടുപോയ 19 കാരനെ അലിഗഡിൽ നിന്ന് രക്ഷപ്പെടുത്തി. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു. 19 കാരനായ ഗന്തവ്യ അഗർവാൾ കോച്ചിങ് ക്ലാസ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയെത്തവെയാണ് അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയത്. ഏറെ നേരം കഴിഞ്ഞും മകൻ തിരികെ എത്താത്തതിൽ പ്രരിഭ്രാന്തരായ വീട്ടുകാർ പൊലീസിനെ സമീപിക്കുകയായിരുന്നു.

തുടർന്ന് ഫോൺ കോളിലൂടെ ഒരു കോടി രൂപ ആവശ്യപ്പെട്ടതോടെയാണ് തട്ടിക്കൊണ്ട് പോകൽ സ്ഥിരീകരിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ അലിഗഡിൽ നിന്ന് കുട്ടിയെ സാഹസികമായി രക്ഷിക്കുകയായിരുന്നു. സംഭവം നടന്ന് 24 മണിക്കൂറിനുള്ളിലാണ് പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.