ചെന്നൈ: ശിവകാശിയിലെ കൃഷ്ണസാമി പടക്ക നിര്‍മാണ ഫാക്ടറിയിൽ സ്ഫോടനം. ഒരാൾ മരിച്ചു. ഫാക്ടറിയിലെ മുറിയില്‍ സൂക്ഷിച്ചിരുന്ന പടക്കം അപ്രതീക്ഷിതമായി പൊട്ടുകയായിരുന്നു. പരിക്കേറ്റയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വിരുദുനഗർ ജില്ലയിലെ ശിവകാശിക്കടുത്തുള്ള കക്കിവാദൻപട്ടിയിലാണ് ഫാക്‌ടറി സ്ഥിതി ചെയ്യുന്നത്. രാജു എന്നയാളുടെ ഉമസ്ഥതയിലുള്ളതാണ് ഫാക്ടറി. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നതായി പൊലീസ് വ്യക്തമാക്കി.
ശിവകാശിയിലെ പടക്ക നിര്‍മാണ ഫാക്‌ടറിയില്‍ പൊട്ടിത്തെറി; ഒരാൾ മരിച്ചു - firecracker blast at Sivakasi
ഫാക്ടറിയിലെ മുറിയില്‍ സൂക്ഷിച്ചിരുന്ന പടക്കം അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നു