ന്യൂഡൽഹി: ബി.ജെ.പിയുടെ 42-ാം സ്ഥാപക ദിനത്തിൽ പ്രതിപക്ഷ പാര്‍ട്ടികളെ കടന്നക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇപ്പോഴും രാജഭരണം പിന്‍തുടരുന്ന പാര്‍ട്ടികളാണ് ജനാധിപത്യത്തിന് വെല്ലുവിളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി നിലകൊള്ളുന്നത് രാജഭക്തിക്കായാണ്. എന്നാല്‍ എതിരാളികള്‍ നിലകൊള്ളുന്നത് 'പരിവാര്‍ ഭക്തി'ക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
A special occasion for us BJP Karyakartas. Addressing on the Party's #SthapnaDiwas. https://t.co/KCUiiBDLcw
— Narendra Modi (@narendramodi) April 6, 2022 " class="align-text-top noRightClick twitterSection" data="
">A special occasion for us BJP Karyakartas. Addressing on the Party's #SthapnaDiwas. https://t.co/KCUiiBDLcw
— Narendra Modi (@narendramodi) April 6, 2022A special occasion for us BJP Karyakartas. Addressing on the Party's #SthapnaDiwas. https://t.co/KCUiiBDLcw
— Narendra Modi (@narendramodi) April 6, 2022
രാജവംശ പാര്‍ട്ടികള്‍ കൂടുതല്‍ കുടുംബവാഴ്ചയിലേക്ക് നീങ്ങുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ അധികാരം കയ്യാളുന്ന ഇവര്‍ അഴിമതിയും കൊള്ളരുതായ്മകളും കാണിക്കുകയും അവ മറച്ചു വെക്കുകയും ചെയ്യുന്നു. ഭരണഘടനയോട് ഇവര്‍ അടുപ്പം കാണിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുക്രൈന്‍ യുദ്ധത്തില്‍ ലോകം രണ്ട് തട്ടിലായി ചുരുങ്ങി. എന്നാല്‍ ഇന്ത്യ തങ്ങളുടെ ദേശീയ നയത്തില്‍ വിട്ട്‌വീഴ്ച്ചക്ക് തയ്യാറായിട്ടില്ല. തദ്ദേശ തലം മുതല്‍ പാര്‍ലമെന്‍റ് വരെ ചില പാര്‍ട്ടികള്‍ തങ്ങളുടെ കുടുംബാധിപത്യം നടപ്പാക്കുകയാണ്. ഇത് ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്ന് കാട്ടാന്‍ ബിജെപിക്ക് കഴിഞ്ഞു.
ഇതാണ് പാര്‍ട്ടിക്ക് ഇത്രയേറെ ജനപ്രീതി രാജ്യത്ത് നേടിയെടുക്കാന്‍ കഴിഞ്ഞത്. രാജ്യത്തിന്‍റെ 75ാം വര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇത് രാജ്യത്തെ ജനങ്ങളിലേക്ക് എത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൗജന്യ കൊവിഡ് വാക്സിനും ഗാര്‍ഹിക- പാചക വാതക പദ്ധതിയും അടക്കം 3.5 ലക്ഷം കോടിയുടെ പദ്ധതികളാണ് രാജ്യത്തെ ജനങ്ങള്‍ക്കായി സര്‍ക്കാര്‍ നടപ്പിലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: ബിജെപി സ്ഥാപക ദിനം: പ്രധാനമന്ത്രി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും