ETV Bharat / bharat

Electricity Bill | രണ്ട് ബള്‍ബുകള്‍ മാത്രം തെളിയുന്ന വീടിന് ഒരുലക്ഷം രൂപയിലധികം വൈദ്യുതി ബില്‍ ; നിരക്ക് കണ്ട് 'ഷോക്കേറ്റ്' വയോധിക - കൊപ്പള

200 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗമുള്ള ഉപഭോക്താക്കള്‍ക്ക് 'ഗൃഹ ജ്യോതി' പദ്ധതി പ്രകാരം നിരക്ക് ഈടാക്കില്ലെന്ന പ്രഖ്യാപനത്തിനിടെയാണ് വൃദ്ധയ്‌ക്ക് ഭീമന്‍ വൈദ്യുതി ബില്‍ എത്തുന്നത്

one lakh rupees electricity bill  electricity bill  Karnataka  Koppala  free electricity  Electricity Bill  രണ്ട് വിളക്ക് മാത്രം തെളിയുന്ന വീട്ടിന്  ഒരുലക്ഷം രൂപയിലധികം വൈദ്യുതി ബില്‍  നിരക്ക് കണ്ട് ഷോക്കേറ്റ് വയോധിക  ഗൃഹ ജ്യോതി  വൈദ്യുതി  കര്‍ണാടക  കൊപ്പള  ഗിരിജമ്മ
രണ്ട് വിളക്ക് മാത്രം തെളിയുന്ന വീട്ടിന് ഒരുലക്ഷം രൂപയിലധികം വൈദ്യുതി ബില്‍; നിരക്ക് കണ്ട് 'ഷോക്കേറ്റ്' വയോധിക
author img

By

Published : Jun 22, 2023, 8:05 PM IST

കൊപ്പള (കര്‍ണാടക) : 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയെന്ന സിദ്ധരാമയ്യ സര്‍ക്കാരിന്‍റെ പ്രഖ്യാപനം കൊട്ടിഘോഷിക്കപ്പെടുന്നതിനിടെ വയോധികയെ തേടിയെത്തിയത് ഒരു ലക്ഷത്തിലധികം രൂപയുടെ വൈദ്യുതി ബില്‍. 200 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗമുള്ള ഉപഭോക്താക്കള്‍ക്ക് 'ഗൃഹ ജ്യോതി' പദ്ധതി പ്രകാരം നിരക്ക് ഈടാക്കില്ലെന്ന പ്രഖ്യാപനത്തിനിടെയാണ് കൊപ്പളയിലെ ഭാഗ്യനഗർ സ്വദേശിനിയായ ഗിരിജമ്മയ്‌ക്ക് 1,03,315 രൂപയുടെ വൈദ്യുതി ബിൽ എത്തുന്നത്. നിത്യേന രണ്ട് ബള്‍ബുകള്‍ മാത്രം ഉപയോഗിക്കുന്ന വീട്ടില്‍ ലക്ഷം രൂപയുടെ കറന്‍റ് ബില്‍ എത്തിയതോടെ ഗിരിജമ്മ ഷോക്കേറ്റ പോലെ അമ്പരന്ന് നിന്നുപോയി.

സംഭവം ഇങ്ങനെ : ഒരു ചെറിയ തകരപ്പുരയിലാണ് ഗിരിജമ്മയുടെ താമസം. മുന്‍ സര്‍ക്കാരിന്‍റെ 'ഭാഗ്യ ജ്യോതി' പദ്ധതിയുടെ ഗുണഭോക്താക്കളുടെ പട്ടികയില്‍പ്പെടുത്തിയാണ് ഇവരുടെ വീട്ടില്‍ വൈദ്യുതിയെത്തുന്നത്. ഇതുപ്രകാരം 70 മുതല്‍ 80 രൂപ വരെയായിരുന്നു വൈദ്യുതി നിരക്കിനത്തില്‍ വന്നിരുന്നത്. എന്നാല്‍ ആറുമാസങ്ങള്‍ക്ക് മുമ്പ് ജെസ്‌കോം ജീവനക്കാരെത്തി ഗിരിജമ്മയുടെ വീട്ടില്‍ പുതിയ മീറ്റര്‍ സ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വൈദ്യുതി ബില്‍ വര്‍ധിച്ച് ഒരുലക്ഷം രൂപയും കടന്നത്.

ഷോക്കേറ്റ് ഉപഭോക്താവ് : ഞാൻ താമസിക്കുന്ന ചെറിയ കുടിലിൽ രണ്ട് ബൾബുകൾ മാത്രമേയുള്ളൂ. കൂടാതെ മിക്സി ഉപയോഗിക്കാറില്ല. ഇപ്പോഴും മസാല അല്ലാതെ പൊടിച്ചാണ് പാകം ചെയ്യുന്നത്. പുതിയ മീറ്റർ സ്ഥാപിച്ചതിന് ശേഷമാണ് ഇത്രയും ബില്‍ വന്നതെന്നും ഗിരിജമ്മ പറഞ്ഞു. ഇത്രയും വലിയ ബില്‍ താന്‍ എങ്ങനെ അടച്ചുതീര്‍ക്കുമെന്നും അവര്‍ ആശങ്കയറിയിച്ചു. അതേസമയം കര്‍ണാടകയിലെ മുന്‍ സർക്കാർ പാവപ്പെട്ടവർക്കായി നടപ്പാക്കിയ സൗജന്യ വൈദ്യുതി പദ്ധതിയായിരുന്നു ഭാഗ്യജ്യോതി യോജന. ഈ പദ്ധതി പ്രകാരം 40 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയും അധിക കറന്‍റ് ഉപയോഗത്തിന് അതിനുള്ള ബില്ലും അടയ്ക്ക‌ണമായിരുന്നു.

മറുപടി വീട്ടില്‍ നേരിട്ടെത്തി : എന്നാല്‍ വയോധികയ്‌ക്ക് ഭീമന്‍ വൈദ്യുതി ബില്‍ വന്നതായുള്ള വിവരമറിഞ്ഞതോടെ കൊപ്പള ജെസ്‌കോം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ രാജേഷ് ഗിരിജമ്മയുടെ വീട്ടിലേക്ക് നേരിട്ടെത്തി. ഭീമന്‍ ബില്‍ എത്തിയത് അശ്രദ്ധ കുറവ് മൂലമാണെന്നും അത് അടയ്‌ക്കേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു. ബില്‍ തങ്ങള്‍ പുനഃപരിശോധിക്കുമെന്നും വീട്ടുകാര്‍ ഇത്രയും വൈദ്യുതി ഉപയോഗിക്കുന്നതായി പ്രത്യക്ഷത്തില്‍ കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Also read: വൈദ്യുതി ബിൽ കണ്ടാൽ ഷോക്കേല്‍ക്കും; കെ.എസ്.ഇ.ബി നിരക്ക് വര്‍ധനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം, ജനങ്ങളെ ബാധിക്കില്ലെന്ന് മന്ത്രി

ഇത് തങ്ങളുടെ ജീവനക്കാര്‍ക്കും ബില്‍ കലക്‌ടര്‍മാര്‍ക്കും വന്ന കൈപ്പിഴയാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ പൊതുജനങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ അത് പരിശോധിക്കുമെന്നും എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കൂട്ടിച്ചേര്‍ത്തു. മാത്രമല്ല ദിവസങ്ങള്‍ക്ക് മുമ്പ് ദക്ഷിണ കന്നഡ ജില്ലയിലെ ഉള്ളിലില്‍ സദാശിവ ആചാരി എന്ന ഒരു ഉപഭോക്താവിന് ഏഴ് ലക്ഷം രൂപ വൈദ്യുതി ബില്‍ എത്തിയിരുന്നു. പിന്നീട് ഉദ്യോഗസ്ഥര്‍ പിഴവ് തിരുത്തുകയാണുണ്ടായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.