ഭുവനേശ്വർ: തിങ്കളാഴ്ച 3.32 ലക്ഷം കൊവിഡ് വാക്സിനുകൾ നൽകിയതോടെ ഒഡീഷയിൽ നൽകിയ ആകെ കൊവിഡ് -19 വാക്സിനുകളുടെ എണ്ണം ഒരു കോടി കടന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 10025629 ഡോസുകൾ നൽകിയിട്ടുണ്ട്. ഇതിൽ 8130573 പേര്‍ക്ക് ആദ്യ ഡോസുകൾ മാത്രം നല്‍കിയതായും 1895056 പേർക്ക് രണ്ട് ഡോസ് വാക്സിനും നല്‍കിയതായും ആരോഗ്യവകുപ്പിന്‍റെ പ്രസ്താവനയില്‍ പറയുന്നു.
Read Also.........റെക്കോഡിട്ട് ഇന്ത്യ ; തിങ്കളാഴ്ച വിതരണം ചെയ്തത് 80 ലക്ഷത്തിലേറെ ഡോസ് വാക്സിൻ
സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത് പ്രതിദിനം മൂന്ന് ലക്ഷം വാക്സിന്‍ നല്‍കുക എന്നതായിരുന്നു. എന്നാല്‍ തിങ്കളാഴ്ച ഈ കണക്ക് മറികടന്ന് 332717 പേർക്ക് കുത്തിവെപ്പ് നൽകിയതായും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. വാക്സിന്‍ പാഴാക്കാതെ പൂര്‍ണമായും ഉപയോഗിച്ചതിനാല്‍ സംസ്ഥാനത്ത് 2.9 ലക്ഷം പേര്‍ക്ക് കൂടി അധികം വാക്സിന്‍ നല്‍കാന്‍ കഴിഞ്ഞതായും ആരോഗ്യവകുപ്പിന്‍റെ കണക്കുകളില്‍ നിന്നും വ്യക്തം.
നിലവിൽ 33698 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാനത്ത് ഇതുവരെ 840214 വീണ്ടെടുക്കലുകളും 3590 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.