ETV Bharat / bharat

ആരോഗ്യ രംഗത്ത് 8,500 കോടിയുടെ നിക്ഷേപം നടത്താനൊരുങ്ങി ഒഡീഷ - ഒഡീഷ കൊവിഡ്

നിലവിലെ കൊവിഡ് വ്യാപനം ഡോക്‌ടർമാരെ യോദ്ധാക്കളാക്കി മാറ്റിയതായി നവീൻ പട്‌നായിക്ക്

Odisha News  Odisha  Odisha CM Naveen Patnaik  Health infrastructure  Doctors of Odisha  ഒഡീഷ ആരോഗ്യ രംഗം  ഒഡീഷ കൊവിഡ്  കൊവിഡ് വാർത്തകൾ
ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്ക്
author img

By

Published : Jun 17, 2021, 5:24 PM IST

ഭുവനേശ്വർ: ആരോഗ്യ അടിസ്ഥാന സൗകര്യ രംഗത്ത് 8,500 കോടി രൂപയിലധികം നിക്ഷേപം നടത്തുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്ക്. ഒഡീഷ പബ്ലിക് സർവീസ് കമ്മിഷൻ (ഒപിഎസ്‌സി) വഴി അടുത്തിടെ നിയമിക്കപ്പെട്ട 786 ഡോക്‌ടർമാരുമായി നടത്തിയ ചർച്ചയ്ക്കിടയിലായിരുന്നു പ്രഖ്യാപനം.

Also Read: സ്‌പുട്‌നിക്‌ വി ഇന്ത്യയില്‍ 9 നഗരങ്ങളില്‍ ഉടന്‍ എത്തിക്കാന്‍ തീരുമാനം

നിലവിലെ കൊവിഡ് നിയന്ത്രണവിധേയമാക്കാൻ ഡോക്‌ടർമാർ വഹിച്ച പങ്കിനെയും അദ്ദേഹം അഭിനന്ദിച്ചു. ആളുകൾ ദൈവങ്ങളെപ്പോലെയാണ് ഡോക്‌ടർമാരെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ കൊവിഡ് വ്യാപനം ഡോക്‌ടർമാരെ യോദ്ധാക്കളാക്കി മാറ്റിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: സോണിയ ഗാന്ധി രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചുവെന്ന് കോൺഗ്രസ്

പൊതുസേവന ജീവിതം തെരഞ്ഞെടുത്തതിനും മെഡിക്കൽ ഓഫീസർമാരായി വിജയകരമായി തെരഞ്ഞെടുക്കപ്പെട്ടതിനും യുവ ഡോക്‌ടർമാരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. വർഷങ്ങളോളം നീണ്ട ആത്മാർഥമായ കഠിനാധ്വാനത്തിനും അക്കാദമിക് മികവിനും ശേഷം അവർ നേടിയ നേട്ടമാണ് ഈ നിയമനം എന്നും പട്‌നായിക്ക് പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും വളരെ വെല്ലുവിളി നിറഞ്ഞ സമയത്താണ് പുതിയ ഡോക്‌ടർമാർ ചേരുന്നതെന്നും പട്‌നായിക് ഓർമിപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.