ഭൂവനേശ്വര്‍: ഒഡീഷയില്‍ 644 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 275 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,16,645 ആയി. ഇതില്‍ 3,08,102 പേരുടെ രോഗം ഭേദമായിട്ടുണ്ട്.
728 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് ആശുപത്രി വിട്ടത്. 6786 പേരാണ് നിലവില്‍ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. 16 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 5,732,590 സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചത്.