ETV Bharat / bharat

ബലാത്സംഗത്തിന് ഒത്താശ ചെയ്‌തു; പെണ്‍കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിലെ വനിത ജീവനക്കാര്‍ അറസ്റ്റില്‍

female employees arrested for facilitating rape of a minor girl: സംസ്ഥാന വനിത ശിശുവകുപ്പും സംഭവത്തെ ഗൗരവമായി എടുത്തിട്ടുണ്ട്. കേസ് താന്‍ വ്യക്തിപരമായി തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന് മന്ത്രി രേഖ ആര്യ വ്യക്തമാക്കി.

two female employees arrested  facilitating rape of a minor girl  observation home girl rape in utharakhandu  haldwani rape  child welfare committee  minister rekha arya  raveendra rawthela complaint  ബലാത്സംഗത്തിന് ഒത്താശ  രണ്ട് വനിതാ ജീവനക്കാര്‍ അറസ്റ്റിലായി  ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി
two female employees arrested for facilitating rape of a minor girl
author img

By ETV Bharat Kerala Team

Published : Dec 17, 2023, 2:01 PM IST

ഹല്‍ദ്വാനി : ബലാത്സംഗത്തിന് ഒത്താശ ചെയ്തെന്ന ആരോപണത്തില്‍ പെണ്‍കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിലെ രണ്ട് വനിത ജീവനക്കാര്‍ അറസ്റ്റിലായി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലാണ് സംഭവം (facilitating rape of a minor girl)

ജീവനക്കാരി സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് പുറത്ത് കൊണ്ടുപോയാണ് ബലാത്സംഗത്തിന് സൗകര്യം ചെയ്‌ത് കൊടുത്തതെന്ന് പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി പറഞ്ഞു. ശിശുക്ഷേമ സമിതി അംഗം രവീന്ദ്ര റൗത്തേലയുടെ പരാതിയില്‍ ഹല്‍ദ്വാനി കോട്വാലി പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു (two female employees arrested )

സംസ്ഥാന വനിത ശിശുവകുപ്പും സംഭവത്തെ ഗൗരവമായി എടുത്തിട്ടുണ്ട്. കേസ് താന്‍ വ്യക്തിപരമായി തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന് മന്ത്രി രേഖ ആര്യ വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് താന്‍ ഉദ്യോഗസ്ഥരോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ചൈല്‍ഡ് കമ്യൂണിക്കേഷന്‍ അസിസ്റ്റന്‍റിനെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്‌തു ഹോം ഗാര്‍ഡ് വകുപ്പ് വഴി നിയമിച്ചിരുന്ന മറ്റൊരു ജീവനക്കാരിയെ തിരിച്ച് വിളിച്ചിട്ടുമുണ്ട് (Observation home girl rape)

സംഭവത്തെക്കുറിച്ച് നിഷ്‌പക്ഷ അന്വേഷണത്തിനായി രണ്ടംഗ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ വകുപ്പ് അടിയന്തര നടപടി കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തന്നെ പ്രതികള്‍ക്കെതിരെ കൂടുതല്‍ നടപടികളുണ്ടാകും. പൊലീസും സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തിന് ശേഷം കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കൊച്ചിയില്‍ വയോധിക ക്രൂരപീഡനത്തിന് ഇരയായ വാര്‍ത്ത പുറത്ത് വന്നത് കഴിഞ്ഞ രാത്രിയിലാണ്. വൃദ്ധയെ ക്രൂരമായി ബലാത്സംഗം ചെയ്‌ത ശേഷം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വൃദ്ധ അപകട നില തരണം ചെയ്‌തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അസം സ്വദേശിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇതിനിടെ ഇയാളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

Also read: കൊച്ചിയില്‍ വയോധികയ്‌ക്ക് ക്രൂരപീഡനം, സംഭവ ശേഷം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു; അസം സ്വദേശി അറസ്റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.