ന്യൂഡൽഹി: ഹരിദ്വാറിൽ കുംഭമേള വിജയകരമായി സംഘടിപ്പിച്ചതിന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഉത്തരാഖണ്ഡ് സർക്കാരിനെ പ്രശംസിക്കുന്ന കത്ത് വ്യാജമെന്ന് അധികൃതർ. കുംഭമേള വിജയകരമായി സംഘടിപ്പിച്ചതിന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറിക്ക് എഴുതിയെന്ന് പറയപ്പെടുന്ന കത്താണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്.

Read more: കുംഭമേള പ്രതീകാത്മമായി നടത്തണമെന്ന് പ്രധാനമന്ത്രി
എന്നാൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവൽ ഇത്തരത്തിലൊരു കത്ത് എഴുതിയിട്ടില്ലെന്ന് സർക്കാർ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൊവിഡ് രണ്ടാം തരംഗത്തിന്‍റെ സാഹചര്യത്തിൽ കുംഭമേളയുടെ ദൈർഘ്യം വെട്ടിക്കുറച്ചിരുന്നു. നാസിക്, ഹരിദ്വാർ, പ്രയാഗ്‌രാജ്, ഉജ്ജെയ്‌ൻ എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുന്നത്.
Read more: കുംഭമേള ശനിയാഴ്ച സമാപിക്കുമെന്ന് ജൂന അഖാഡ