മുംബൈ: സംസ്ഥാനത്ത് കർശന ലോക്ക് ഡൗണിന്‍റെ ആവശ്യമില്ലെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. സംസ്ഥാനത്ത് നിലവിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ പത്ത് ലക്ഷം കൊവിഡ് രോഗികളാണുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അത് ഏഴ് ലക്ഷമായി കുറഞ്ഞിട്ടുണ്ട്.
മൂന്നാം തരംഗത്തിനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ കാര്യങ്ങളെ വളരെ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ വ്യവസായ പ്രമുഖൻമാരുമായും തൊഴിലാളി പ്രതിനിധികളുമായുമെല്ലാം ചർച്ച നടത്തി. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന്‍റെ സമ്പദ്‌വ്യവസ്ഥ സ്‌തംഭിക്കില്ലെന്ന് ഉറപ്പു പറയാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ലോക്ക് ഡൗൺ മെയ് 15 വരെ നീട്ടീ സർക്കാർ ഉത്തരവിട്ടിരുന്നു .