ബെംഗളൂരു: കര്‍ണാടകയില്‍ നേതൃമാറ്റത്തിന് സാധ്യതയില്ലെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയ്. മറ്റ് പാര്‍ട്ടികളില്‍ നിന്നും ബിജെപിയിലെത്തിയ 18 എംഎല്‍എമാര്‍ ബി.എസ് യെദ്യൂരപ്പയെ മുഖ്യമന്ത്രിയായി നിർദേശിച്ചിരുന്നുവെന്നും ബൊമ്മയ് പറഞ്ഞു. പാര്‍ട്ടിയിലേയും മന്ത്രി സഭയിലേയും ഉള്‍പ്പോര് കനത്തതിനെ തുടര്‍ന്ന് നേതൃത്വം ആവശ്യപ്പെട്ടാല്‍ രാജിവെക്കാന്‍ തയ്യാറാണെന്ന മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
'യെദ്യൂരപ്പയുടെ പ്രസ്താവനയില്‍ സംസ്ഥാനമാകെ ഞെട്ടിത്തരിച്ചിരിക്കുകയാണ്. പാർട്ടിക്കും ജനങ്ങൾക്കും വേണ്ടി മുഖ്യമന്ത്രി അനുസരണയോടെ പ്രവർത്തിച്ചു. 2018 ലെ വോട്ടെടുപ്പിൽ നിന്ന് യെദ്യൂരപ്പയ്ക്ക് മാത്രമാണ് ഉത്തരവ്. പരിവർത്തന യാത്രയെ അദ്ദേഹം ഏറ്റെടുത്തിരുന്നു. മറ്റ് പാർട്ടികളിൽ നിന്നും ബിജെപിയിലെത്തിയ 18 എംഎൽഎമാർ അദ്ദേഹത്തെ മുഖ്യമന്ത്രിയായി നിർദേശിച്ചിരുന്നു'. മന്ത്രി പറഞ്ഞു.
also read: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിയെന്ന് ബി.എസ്. യെദ്യൂരപ്പ
'മുഖ്യമന്ത്രിക്കെതിരെ പ്രസ്താവന നടത്തുന്നവര്‍ ഇക്കാര്യം തീര്‍ച്ചയായും മനസിലാക്കണം. അദ്ദേഹത്തിന്‍റെ സംഭാവനയെന്തെന്ന് അവര്‍ മനസിലാക്കണം. അദ്ദേഹം ഒരിക്കലും വിശ്രമിച്ചിട്ടില്ല. കൊവിഡുമായി ബന്ധപ്പെട്ടും മറ്റ് പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ടുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുകയാണ്' ബൊമ്മയ് കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന ടൂറിസം മന്ത്രി സി.പി യോഗേശ്വര, മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ബസംഗൗഡ പാട്ടീൽ യത്‌നാൽ, ഹുബ്ലി എംഎൽഎ, അരവിന്ദ് ബെല്ലാഡ് തുടങ്ങി നിരവധി ബിജെപി നേതാക്കൾ യെദ്യൂരപ്പയ്‌ക്കെതിരെ പ്രസ്താവന നടത്തുകയും കർണാടകയിൽ നേതൃമാറ്റം ആവശ്യപ്പെടുകയും ചെയ്ത് നേരത്തെ രംഗത്തെത്തിയിരുന്നു.