ETV Bharat / bharat

വീടുകളിലും മാസ്ക് ധരിക്കണമെന്ന് നീതി ആയോഗ് അംഗം - കേന്ദ്ര ആരോഗ്യ മന്ത്രാലയം

ആശുപത്രി പ്രവേശനം ഡോക്ടർമാരുടെ ഉപദേശപ്രകാരം മാത്രമായിരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

വീടുകളിലും മാസ്ക് ധരിക്കണമെന്ന് നീതി ആയോഗ് അംഗം Niti Aayog member says to wear a mask even at home വീടുകളിലും മാസ്ക് ധരിക്കണമെന്ന് നീതി ആയോഗ് അംഗം നീതി ആയോഗ് Niti Aayog കേന്ദ്ര ആരോഗ്യ മന്ത്രാലയം റെംഡെസിവിർ
വീടുകളിലും മാസ്ക് ധരിക്കണമെന്ന് നീതി ആയോഗ് അംഗം
author img

By

Published : Apr 26, 2021, 7:17 PM IST

ന്യൂഡൽഹി: വീടുകളിലും മാസ്ക് ധരിക്കണമെന്ന് നീതി ആയോഗ് അംഗം ഡോ. വി കെ പോൾ.വീട്ടില്‍ കൊവിഡ് ബാധിതരുണ്ടെണ്ടില്‍ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യമായി പുറത്ത് പോകുന്നത് ഒഴിവാക്കണമെന്നും ആളുകളെ വീട്ടിലേക്ക് ക്ഷണിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പരിഭ്രാന്തരാകരുതെന്നും ഓക്സിജൻ ലഭ്യമാക്കാൻ ആവശ്യമായതെല്ലാം സർക്കാർ ചെയ്യുന്നുണ്ടെന്നും ഉന്നത ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. ആർത്തവ സമയത്ത് സ്ത്രീകൾക്ക് വാക്സിനേഷൻ സ്വീകരിക്കാമെന്നും രാജ്യത്ത് ആവശ്യമായ മെഡിക്കൽ ഓക്സിജൻ ലഭ്യമാണെന്നും എന്നാൽ ആശുപത്രികളിലേക്ക് എത്തിക്കുകയെന്നതാണ് വെല്ലുവിളിയെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആശുപത്രികളിൽ ഓക്സിജൻ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിവിധ നടപടികൾ സ്വീകരിക്കുന്നതായി സർക്കാർ അറിയിച്ചു.

ആശുപത്രി പ്രവേശനം ഡോക്ടർമാരുടെ ഉപദേശപ്രകാരം മാത്രമായിരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു. കൊവിഡ് പോരാട്ടത്തിൽ മെഡിക്കൽ ഓക്സിജന്‍റേയും റെംഡെസിവിർ, ടോസിലിസുമാബ് തുടങ്ങിയ മരുന്നുകളുടെയും യുക്തിസഹമായ ഉപയോഗം ഉറപ്പുവരുത്തണമെന്ന് ഉന്നത ആരോഗ്യ ഉദ്യോഗസ്ഥരുടെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ ഗുരുതരമായി രോഗം ബാധിച്ചവരിൽ റെംഡെസിവിറിന്‍റെ ഫലപ്രാപ്തി തെളിയിച്ചിട്ടില്ലെന്നും സർക്കാർ നിർദ്ദേശിച്ച മറ്റ് മരുന്നുകള്‍ ഉപയോഗിക്കണമെന്നും സർക്കാർ വൃത്തങ്ങള്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.