വിശാഖപട്ടണം: പ്രതിദിന കൊവിഡ് കണക്കുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആന്ധ്രാപ്രദേശിൽ രാത്രികാല കർഫ്യൂവിന് സർക്കാർ ഉത്തരവിട്ടു. ശനിയാഴ്ച മുതലാണ് കർഫ്യൂ . രാത്രി 10 മുതൽ രാവിലെ 5 മണിവരെയാണ് നിയന്ത്രണം. ദുരന്ത നിവാരണ നിയമപ്രകാരമാണ് കർഫ്യൂ പ്രഖ്യാപിച്ചതെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
സർക്കാർ ഉത്തരവ് പ്രകാരം, എല്ലാ വാണിജ്യ സ്ഥാപനങ്ങളും, ഷോപ്പുകൾ, ഹോട്ടലുകൾ എന്നിവയും രാത്രി അടയ്ക്കണം. മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
കൂടുതൽ വായനയ്ക്ക്:തമിഴ്‌നാട് ഞായറാഴ്ച പൂർണ ലോക്ക് ഡൗണിലേക്ക്
ആശുപത്രികൾ, ഫാർമസികൾ, അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങൾ, കേബിൾ സേവനങ്ങൾ, വൈദ്യുതി, പെട്രോൾ സ്റ്റേഷനുകൾ, അവശ്യ സേവനങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാകില്ലെന്നും സർക്കാർ അറിയിച്ചു.
കൂടുതൽ വായനയ്ക്ക്: തെലങ്കാനയില്‍ കൊവിഡ് വാക്സിന്‍ സൗജന്യമെന്ന് ചന്ദ്രശേഖര്‍ റാവു
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആന്ധ്രയിൽ 11,698 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 37 പേർ കൊവിഡ് ബാധിച്ചുമരിച്ചു, സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 10,20,926 ആണ്. ശനിയാഴ്ച വരെ 81,471 സജീവ കേസുകളാണ് സംസ്ഥാനത്തുളളളത്.
കൂടുതൽ വായനയ്ക്ക്: തെലങ്കാനയില്‍ 24 മണിക്കൂറിനിടെ 7432 പേര്‍ക്ക് കൊവിഡ്