ETV Bharat / bharat

നൈറ്റ് കര്‍ഫ്യൂ അശാസ്‌ത്രീയമെന്ന് ബെംഗളൂരുവിലെ വ്യാപാരികള്‍

ഏപ്രില്‍ 10 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ രാത്രി 10 മുതല്‍ അഞ്ച് വരെ നഗരത്തിലെ ഒരു സ്ഥാപനവും തുറന്നുപ്രവര്‍ത്തിക്കാൻ പാടില്ലെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.

Night curfew in bengaluru news  bengaluru latest news  covid latest news  കൊവിഡ് വാര്‍ത്തകള്‍  ബെംഗളൂരുവില്‍ നൈറ്റ് കര്‍ഫ്യു  നൈറ്റ് കര്‍ഫ്യു വാര്‍ത്തകള്‍
ബെംഗളൂരു
author img

By

Published : Apr 10, 2021, 4:16 PM IST

ബെംഗളൂരു: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച നൈറ്റ് കര്‍ഫ്യൂ ഇന്ന് രാത്രി മുതല്‍ നടപ്പില്‍ വരാനിരിക്കെ പ്രതിഷേധവുമായി ബെഗളൂരുവിലെ വ്യാപാരികള്‍. തികച്ചും അശാസ്ത്രീയമായാണ് സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഏപ്രില്‍ 10 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ രാത്രി 10 മുതല്‍ അഞ്ച് വരെ നഗരത്തിലെ ഒരു സ്ഥാപനവും തുറന്നുപ്രവര്‍ത്തിക്കാൻ പാടില്ല. ഇതിനെതിരെയാണ് വ്യാപാരികള്‍ രംഗത്തെത്തിയിരിക്കുന്നത്.

സാധാരണ ദിവസങ്ങളില്‍ രാത്രി എട്ട് മുതല്‍ 10 വരെയാണ് ബാറുകളിലും ഹോട്ടലുകളിലും ജനങ്ങളെത്തുക. ഈ പശ്ചാത്തലത്തില്‍ രാത്രികാല നിയന്ത്രണങ്ങള്‍ വന്നാല്‍ തങ്ങള്‍ക്ക് അത് വലിയ നഷ്‌ടമുണ്ടാക്കുമെന്ന് ഹോട്ടല്‍ ഉടമകളുടെ സംഘടനയുടെ പ്രസിഡന്‍റ് പി.സി റാവു അഭിപ്രായപ്പെട്ടു. രാത്രികാല നിയന്ത്രണങ്ങള്‍ക്ക് പുറമെ ഹോട്ടല്‍, ബാറുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാൻ പാടുള്ളൂവെന്നും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഇതും വ്യാപാരികള്‍ക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാകാൻ കാരണമാകുന്നുവെന്നും പി.സി റാവു കൂട്ടിച്ചേര്‍ത്തു.

ടാക്‌സി സംഘടനാ ജീവനക്കാരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. രാത്രി ഒരു മണി വരെ സജീവമായിട്ടുള്ള നഗരത്തില്‍ ജോലിക്ക് ശേഷം വീടുകളിലേക്ക് മടങ്ങാൻ വലിയൊരു വിഭാഗം ജനങ്ങളും ആശ്രയിക്കുന്നത് ടാക്‌സികളെയാണ്. പിന്നെന്തുകൊണ്ടാണ് ടാക്‌സികള്‍ക്ക് അനുമതി നല്‍കാത്തതെന്ന് ഓല ഊബർ ടാക്സി ഡ്രൈവേഴ്‌സ് അസോസിയേഷൻ പ്രസിഡന്‍റ് തൻ‌വീർ പാഷ ചോദിച്ചു. രാത്രിയിലെ കർഫ്യൂ അശാസ്ത്രീയമാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും തൻ‌വീർ പാഷ ചോദിച്ചു. നഗരത്തിലെ എല്ലാ മേഖലകളിലെയും വ്യാപാരം പുലർച്ചെ ഒരു മണി വരെ അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ സ്ഥാപനങ്ങളും രാത്രി 9.30 നകം അടച്ചിരിക്കണമെന്ന് ബെംഗളൂരു പൊലീസ് കമ്മീഷണർ കമൽ പന്ത് അറിയിച്ചു. പത്ത് മണിക്ക് ശേഷം അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്. നഗരത്തിലെ പ്രധാന റോഡുകളിൽ പൊലീസ് ചെക്ക്‌ പോസ്റ്റുകള്‍ സ്ഥാപിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. രാത്രിയില്‍ നഗരത്തിലെ എല്ലാ ഫ്ലൈ ഓവറുകളും അടയ്ക്കും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവർക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. ഏപ്രിൽ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്താൻ സര്‍ക്കാര്‍ തീരുമാനിച്ചത്.

കൂടുതല്‍ വായനയ്‌ക്ക്: പ്രതിദിന കൊവിഡ് രോഗബാധ 1.45 ലക്ഷം കടന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.