ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ വിവിധയിടങ്ങളില്‍ എന്‍ഐഎ പരിശോധന. ജമ്മു ബത്നദിയില്‍ സ്ഫോടന വസ്‌തു പിടിച്ചെടുത്ത (ഐഇഡി) കേസിലും 'വോയ്‌സ് ഓഫ് ഹിന്ദ്' മാഗസിന്‍ പ്രസിദ്ധീകരണവുമായും ബന്ധപ്പെട്ടാണ് എന്‍ഐഎ റെയ്‌ഡ് നടത്തിയത്.
Also read: ശ്രീനഗറിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ
അനന്ത്നാഗ്, ബാരമുള്ള, കുല്‍ഗാം എന്നീ പ്രദേശങ്ങളിലെ 16 ഇടങ്ങളിലാണ് എന്‍ഐഎ സംഘം പരിശോധന നടത്തിയത്. റെയ്‌ഡുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്തെന്നും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നുമാണ് വിവരം.
2017 മുതല്‍, തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹാരണവുമായി ബന്ധപ്പെട്ട് നിരവധി തവണയാണ് എന്‍ഐഎ ജമ്മു കശ്‌മീരിന്‍റെ വിവിധയിടങ്ങളില്‍ പരിശോധന നടത്തിവരുന്നത്.