ETV Bharat / bharat

കോയമ്പത്തൂര്‍ കാര്‍ സ്ഫോടനം; അന്വേഷണം ആരംഭിച്ച് എന്‍ഐഎ - ദേശീയ അന്വേഷണ ഏജൻസി

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിര്‍ദേശിച്ചതിന് പിന്നാലെയാണ് കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ എന്‍ഐഎ അന്വേഷണത്തിന് കേന്ദ സര്‍ക്കാര്‍ ഉത്തരവിട്ടത്. ഔദ്യോഗികമായി അന്വേഷണം ആരംഭിച്ച എന്‍ഐഎ സംഘം സംഭവ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു

NIA begins investigation in Coimbatore car blast  Coimbatore car blast NIA investigation  NIA  Coimbatore car blast  Coimbatore car blast case  investigation took over by NIA in Coimbatore blast  കോയമ്പത്തൂര്‍ കാര്‍ സ്ഫോടനം  എന്‍ഐഎ  തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍  TamilNadu CM MK Stalin  ദേശീയ അന്വേഷണ ഏജൻസി  തമിഴ്‌നാട് ഗവർണർ ആർ എൻ രവി
കോയമ്പത്തൂര്‍ കാര്‍ സ്ഫോടനം; അന്വേഷണം ആരംഭിച്ച് എന്‍ഐഎ
author img

By

Published : Oct 30, 2022, 3:50 PM IST

കോയമ്പത്തൂര്‍: കാര്‍ സ്‌ഫോടന കേസില്‍ ഔദ്യോഗികമായി അന്വേഷണം ആരംഭിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). എൻഐഎ എസ്‌പി ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സംഭവസ്ഥലത്തെത്തി കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു. സ്ഫോടനത്തില്‍ മരിച്ച ജമേഷ മുബിന്‍റെ വീട്ടിലും എന്‍ഐഎ സംഘം പരിശോധന നടത്തും.

അന്വേഷണം എന്‍ഐഎ ഏറ്റെടുത്തതിന് പിന്നാലെ നേരത്തെ കേസ് അന്വേഷിച്ചിരുന്ന സിറ്റി പൊലീസ്, ശേഖരിച്ച തെളിവുകളും രേഖകളും ദേശീയ അന്വേഷണ സംഘത്തിന് കൈമാറി. അവനാശി റോഡിലെ പോലീസ് റിക്രൂട്ട്‌സ് സ്‌കൂളിലാണ് എന്‍ഐഎയുടെ താത്‌കാലിക ഓഫിസ്. ഒക്‌ടോബർ 23ന് പുലർച്ചെയാണ് കോയമ്പത്തൂരിലെ ഉക്കടം കോട്ടൈ ഈശ്വരൻ ക്ഷേത്രത്തിന് സമീപം സ്ഫോടനമുണ്ടായത്.

കാറിൽ കൊണ്ടുപോകുകയായിരുന്ന ഗ്യാസ് സിലിണ്ടറുകളിൽ ഒരെണ്ണം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ കാറിലുണ്ടായിരുന്ന ജമേഷ മുബിൻ എന്ന യുവാവ് മരിച്ചു. അപകടം ആണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ജമേഷ മുബിന്‍റെ വീട്ടില്‍ നിന്ന് പൊട്ടാസ്യം നൈട്രേറ്റ്, അലൂമിനിയം, സൾഫർ തുടങ്ങി 75 കിലോ സ്ഫോടക വസ്‌തുക്കൾ കണ്ടെത്തി.

തുടര്‍ന്ന് ഇയാളുടെ കൂട്ടാളികളായ ആറ് പേരെ 53 എ യുഎപിഎ നിയമം (നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ) പ്രകാരം അറസ്റ്റ് ചെയ്‌തു. ജമേഷ മുബിനെ തീവ്രവാദ ബന്ധത്തിന്‍റെ പേരിൽ 2019ൽ എൻഐഎ ചോദ്യം ചെയ്‌തിരുന്നു. സാമുദായിക സംഘർഷ മേഖലയാണ് സ്ഫോടനമുണ്ടായ ഉക്കടം.

സംഭവം തീവ്രവാദ പ്രവർത്തനം അഴിച്ചുവിടാനുള്ള ശ്രമമാണെന്ന് തമിഴ്‌നാട് ഗവർണർ ആർ എൻ രവി ആരോപിച്ചു. സ്‌ഫോടനം തമിഴ്‌നാട് സര്‍ക്കാര്‍ ലാഘവത്തോടെയാണ് കാണുന്നത് എന്നാരോപിച്ച് ബിജെപിയും രംഗത്തു വന്നിരുന്നു. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കേസില്‍ കേന്ദ്ര സര്‍ക്കാര്‍ എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ചത്.

Also Read: ഐഎസ് ബന്ധമുള്ളവരുമായി കൂടിക്കാഴ്‌ച നടത്തിയെന്ന് കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ അറസ്റ്റിലായ ഫിറോസ് ഇസ്‌മായില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.