ETV Bharat / bharat

ഹിസ്ബുൾ മുജാഹിദീൻ തലവൻ സയ്യിദ് സലാഹുദ്ദീന്‍റെ മക്കളുടെ സ്വത്ത് കണ്ടുകെട്ടി എൻഐഎ

തിഹാർ ജയിലിൽ തടവിൽ കഴിയുന്ന ഷാഹിദ് യൂസഫ്, സയ്യിദ് അഹമ്മദ് ഷക്കീൽ എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

ഹിസ്ബുൾ മുജാഹിദ്ദീൻ  ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ സയ്യിദ് സലാഹുദ്ദീൻ  എൻഐഎ സ്വത്ത് കണ്ടുെകട്ടി  തീവ്രവാദ ഫണ്ടിംഗ്  തീവ്രവാദ ഫണ്ടിംഗ് സ്വത്ത് കണ്ടുകെട്ടി എൻഐഎ  NIA attaches property of Hizb chiefs sons  NIA attaches property  national investigation agency  Syed Salahuddin
എൻഐഎ
author img

By

Published : Apr 25, 2023, 1:49 PM IST

ശ്രീനഗർ : ഹിസ്ബുൾ മുജാഹിദീൻ തലവൻ സയ്യിദ് സലാഹുദ്ദീന്‍റെ മക്കളുടെ സ്വത്ത് എൻഐഎ കണ്ടുകെട്ടി. സയ്യിദ് സലാഹുദ്ദീന്‍റെ മക്കളായ ഷാഹിദ് യൂസഫ്, സയ്യിദ് അഹമ്മദ് ഷക്കീൽ എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇരുവരും നിലവിൽ തീവ്രവാദ ഫണ്ടിങ് കേസിൽ തിഹാർ ജയിലിൽ തടവിലാണ്.

ഷാഹിദിന്‍റെയും ഷക്കീലിന്‍റെയും ജമ്മു കശ്‌മീരിലെ ബുദ്ഗാം, ശ്രീനഗർ ജില്ലകളിൽ സ്ഥിതി ചെയ്യുന്ന സ്ഥാവര സ്വത്തുക്കളാണ് അന്വേഷണ ഏജൻസി കണ്ടുകെട്ടിയത്. ശ്രീനഗര്‍ മൊഹല്ല റാം ബാഗിലെ നഴ്‌സിങ് ഗാര്‍ റവന്യൂ എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന സയ്യിദ് അഹമ്മദ് ഷക്കീലിന്‍റെ സ്വത്തും ഷാഹിദ് യൂസഫിന്‍റെ സെൻട്രൽ കശ്‌മീരിലെ ബുദ്ഗാം ജില്ലയിലെ സ്വത്തും യുഎപിഎ വകുപ്പുകൾ പ്രകാരം ഏജൻസി കണ്ടുകെട്ടുകയായിരുന്നു.

പ്രത്യേക എൻഐഎ കോടതിയുടെ ഉത്തരവ് അനുസരിച്ച് 1967ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിന്‍റെ ഉപവകുപ്പ് 33 (1) പ്രകാരം വസ്‌തുവകകൾ അറ്റാച്ച് ചെയ്‌തിരിക്കുകയാണെന്ന് ഇവരുടെ വസതിക്ക് പുറത്ത് എൻഐഎ നോട്ടിസ് പതിപ്പിച്ചു. ബുദ്ഗാമിലെ സോയിബുഗ് പ്രദേശത്തെ താമസക്കാരനായിരുന്ന സയ്യിദ് സലാഹുദ്ദീനെ യുഎസ് തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു. ഷാഹിദും ഷക്കീലും 2017 ഒക്‌ടോബറിലും 2018 ഓഗസ്റ്റിലും അറസ്റ്റിലായതിന് ശേഷം ഡൽഹിയിലെ തിഹാർ ജയിലിൽ തടവിൽ കഴിയുകയാണ്.

ഇവർക്കെതിരെ യഥാക്രമം 2018 ഏപ്രിൽ 20നും 2018 നവംബർ 20നുമാണ് കുറ്റപത്രം സമർപ്പിച്ചത്. സലാഹുദ്ദീന്‍റെ കൂട്ടാളികളിൽ നിന്നും ഹിസ്ബുൾ മുജാഹിദീൻ പ്രവർത്തകരിൽ നിന്നും വിദേശത്ത് നിന്ന് പണം കൈപ്പറ്റി എന്ന ആരോപണത്തിന്മേലാണ് ഇരുവർക്കുമെതിരെ കുറ്റപത്രം സമർപ്പിച്ചത്. 1993ൽ പാകിസ്ഥാനിലേക്ക് പലായനം ചെയ്‌ത സയ്യിദ് സലാഹുദ്ദീനെ 2020 ഒക്ടോബറിലാണ് ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ചത്.

വ്യവസായ വാണിജ്യ വകുപ്പിലെ ഇൻഫർമേഷൻ ആൻഡ് ടെക്നോളജി മാനേജറായിരുന്ന സലാഹുദ്ദീന്‍റെ മറ്റൊരു മകനായ സയ്യിദ് അബ്‌ദുൾ മുഈദിനെ ജമ്മു കശ്‌മീർ സർക്കാർ ഭരണഘടനയുടെ 311-ാം വകുപ്പ് പ്രകാരം 2022 ഓഗസ്റ്റിൽ പിരിച്ചുവിട്ടിരുന്നു. സ്‌കിംസിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുകയായിരുന്ന ഷക്കീലിനെയും കൃഷി വകുപ്പിലായിരുന്ന ഷാഹിദിനെയും തീവ്രവാദ ഫണ്ടിങ്ങിൽ ഏർപ്പെട്ടെന്ന് ആരോപിച്ച് സർവീസിൽ നിന്ന് പിരിച്ചുവിട്ടു.

ശ്രീനഗറിലെ ഹുറിയത്ത് കോൺഫറൻസ് ഓഫിസ് കണ്ടുകെട്ടി എൻഐഎ: തീവ്രവാദ ഫണ്ടിങ് കേസിൽ ശ്രീനഗര്‍ രാജ്ബാഗിലെ വിഘടനവാദികളായ ഓൺ പാർട്ടി ഹുറിയത്ത് കോൺഫറൻസിന്‍റെ ഓഫിസ് എൻഐഎ കഴിഞ്ഞ ജനുവരിയിൽ കണ്ടുകെട്ടിയിരുന്നു. എൻഐഎ കോടതി നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) ആക്‌ട് പ്രകാരമാണ് എപിഎച്ച്സി ഓഫിസ് കണ്ടുകെട്ടിയത്. ജമ്മു കശ്‌മീരിലെ വിഘടനവാദ, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയ കേസിൽ 2017 ജൂലൈയിൽ അറസ്റ്റിലായ നയീം ഖാന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് അന്വേഷണ ഏജൻസി കണ്ടുകെട്ടിയത്. ഭീകരവാദ പ്രവർത്തനങ്ങൾക്കായി കെട്ടിടം ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എൻഐഎയുടെ നടപടി.

Also read : ശ്രീനഗറിലെ ഹുറിയത്ത് കോൺഫറൻസ് ഓഫിസ് എൻഐഎ കണ്ടുകെട്ടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.