- ആലപ്പുഴ ജില്ലയിൽ ഇന്ന് ബിജെപി ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ഇന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ വയലാറിൽ.
- വിവാദമായ ആഴക്കടൽ മത്സ്യബന്ധന പദ്ധതിക്കായി ഇഎംസിസിയുമായി കേരള വ്യവസായ വികസന കോർപ്പറേഷൻ ഒപ്പിട്ട 5,000 കോടിയുടെ ധാരണാപത്രവും റദ്ദാക്കാൻ സർക്കാർ തീരുമാനം. ഉത്തരവ് ഇന്ന് പുറത്തിറങ്ങും.
- ആഴക്കടൽ മത്സ്യബന്ധന വിവാദമുന്നയിച്ച് സത്യഗ്രഹമിരിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൂന്തുറയിൽ സത്യഗ്രഹമിരിക്കുന്നത് ജുഡീഷ്യൽ അന്വേഷണം, മേഴ്‌സിക്കുട്ടിയമ്മയുടെ രാജി എന്നിവ ആവശ്യപ്പെട്ട്.
- സംസ്ഥാനത്ത് ഇന്ന് മുതല്‍ മെഗാ ആര്‍മി റിക്രൂട്ട്മെന്റ് റാലി. മാര്‍ച്ച് 12 വരെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് റാലി നടക്കുക. റാലി പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്.
- സെക്രട്ടേറിയറ്റിന് മുന്നിൽ പിഎസ്‌സി ഉദ്യോഗാർഥികൾ നടത്തുന്ന സമരം തുടരുന്നു. എൽജിഎസ് ഉദ്യോഗാർഥികളുടെ നിരാഹാര സമരം ഇന്ന് നാലാം ദിവസം. സിവിൽ പൊലീസ് ഉദ്യോഗാർഥികളും സമരം തുടരുന്നു.
- സ്വാശ്രയ മെഡിക്കൽ ഫിസ് വർധനവിൽ സുപ്രീംകോടതി വിധി ഇന്ന്. സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് വിധി പറയുന്നത്. സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത് ഹൈക്കോടതി വിധിക്കെതിരെ.
- നടിയെ അക്രമിച്ച കേസിൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷൻ ഹർജിയിൽ ഇന്ന് വിധി പറഞ്ഞേക്കും. ഹർജിയിൽ വാദം പൂർത്തിയാക്കിയ വിചാരണ കോടതിയാണ് വിധി പറയുന്നത്.
- ടൂൾക്കിറ്റ് കേസിൽ ശാന്തനു മുളുക്കിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കും. ഡൽഹി പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. കേസിൽ ശാന്തനുവിനെയും പ്രതി ചേർത്തിരുന്നു.
- ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിൽ ഇന്ത്യ ഇന്ന് ബാറ്റിങ് തുടരും. ഒന്നാം ദിനം ഇംഗ്ലണ്ട് 112 റൺസിന് പുറത്തായിരുന്നു.
- ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ജംഷദ്‌പൂർ എഫ്‌സി ബെംഗളൂരു എഫ്‌സിയെ നേരിടും. മത്സരം രാത്രി 7.30ന് ഗോവ തിലക് മൈതാനിൽ.
ഇന്നത്തെ പ്രധാന വാര്‍ത്തകൾ - വാർത്തകൾ ഒറ്റനോട്ടത്തിൽ
ഇന്നത്തെ 10 പ്രധാന വാര്‍ത്തകൾ
ഇന്നത്തെ പ്രധാന വാര്‍ത്തകൾ