റാവൽപിണ്ടി : രണ്ടു പതിറ്റാണ്ട് പാകിസ്ഥാൻ പര്യടനത്തിൽ നിന്ന് വിട്ടുനിന്ന ശേഷം മത്സരത്തിനെത്തിയ ന്യൂസിലൻഡ് ക്രിക്കറ്റ് ടീം ആദ്യ മത്സരത്തിന്‍റെ ടോസിനു തൊട്ടു മുൻപ് പരമ്പരയിൽ നിന്ന് പിൻമാറി. റാവൽപിണ്ടിയിൽ പാകിസ്ഥാനെതിരെ ഒന്നാം ഏകദിനത്തിന് ടോസ് ഇടാൻ മിനിറ്റുകൾ ശേഷിക്കെയാണ് ന്യൂസിലൻഡ് പരമ്പരയിൽ നിന്ന് പിൻമാറിയതായി അറിയിച്ചത്.
സർക്കാർ നൽകിയ സുരക്ഷ മുന്നറിയിപ്പ് അനുസരിച്ചാണ് പിൻമാറ്റമെന്നും താരങ്ങൾ എത്രയും വേഗം പാകിസ്ഥാൻ വിടുമെന്നും ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും ഉൾപ്പെടുന്ന പരമ്പരക്കായാണ് ന്യൂസിലൻഡ് പാകിസ്ഥാനിലെത്തിയത്.
-
The BLACKCAPS are abandoning their tour of Pakistan following a New Zealand government security alert.
— BLACKCAPS (@BLACKCAPS) September 17, 2021 " class="align-text-top noRightClick twitterSection" data="
Arrangements are now being made for the team’s departure.
More information | https://t.co/Lkgg6mAsfu
">The BLACKCAPS are abandoning their tour of Pakistan following a New Zealand government security alert.
— BLACKCAPS (@BLACKCAPS) September 17, 2021
Arrangements are now being made for the team’s departure.
More information | https://t.co/Lkgg6mAsfuThe BLACKCAPS are abandoning their tour of Pakistan following a New Zealand government security alert.
— BLACKCAPS (@BLACKCAPS) September 17, 2021
Arrangements are now being made for the team’s departure.
More information | https://t.co/Lkgg6mAsfu
'പെട്ടന്ന് പര്യടനം ഉപേക്ഷിക്കുന്നത് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് കനത്ത തിരിച്ചടിയാണ് നൽകുന്നത്. ഏറ്റവും മികച്ച രീതിയിലാണ് അവർ വേദികളൊരുക്കിയതും ഞങ്ങളെ ഇവിടെ സ്വീകരിച്ചതും. പക്ഷേ, താരങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പരമ്പരയിൽ നിന്ന് പിൻമാറുക മാത്രമാണ് പോംവഴി', ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡിന്‍റെ ചീഫ് എക്സിക്യുട്ടീവ് ഡേവിഡ് വൈറ്റ് വ്യക്തമാക്കി.
-
The Black Caps have abandoned the tour of Pakistan following a security alert from the New Zealand government.
— ICC (@ICC) September 17, 2021 " class="align-text-top noRightClick twitterSection" data="
Details 👇https://t.co/GMVT3zm18y
">The Black Caps have abandoned the tour of Pakistan following a security alert from the New Zealand government.
— ICC (@ICC) September 17, 2021
Details 👇https://t.co/GMVT3zm18yThe Black Caps have abandoned the tour of Pakistan following a security alert from the New Zealand government.
— ICC (@ICC) September 17, 2021
Details 👇https://t.co/GMVT3zm18y
എന്നാൽ പാകിസ്ഥാനിൽ എന്തുതരം സുരക്ഷാ പ്രശ്‌നമാണ് ഉണ്ടായതെന്നതിനെക്കുറിച്ച് പ്രതികരിക്കില്ലെന്ന് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചതോടെ പാകിസ്ഥാനിലേക്കു പോകുന്നതിൽ ഒരു വിഭാഗം ന്യൂസിലൻഡ് താരങ്ങൾ ആശങ്കയറിയിച്ചിരുന്നു. ബംഗ്ലാദേശ് പര്യടനത്തിന് താരങ്ങൾ തയാറായിരുന്നെങ്കിലും അഫ്‌ഗാനിസ്ഥാന്‍റെ അയൽരാജ്യമായ പാകിസ്ഥാനിലേക്കു പോകുന്നതിൽ താരങ്ങൾക്ക് താൽപര്യമുണ്ടായിരുന്നില്ല.
-
Earlier today, the New Zealand cricket board informed us that they had been alerted to some security alert and have unilaterally decided to postpone the series.
— Pakistan Cricket (@TheRealPCB) September 17, 2021 " class="align-text-top noRightClick twitterSection" data="
PCB and Govt of Pakistan made fool proof security arrangements for all visiting teams. 1/4
">Earlier today, the New Zealand cricket board informed us that they had been alerted to some security alert and have unilaterally decided to postpone the series.
— Pakistan Cricket (@TheRealPCB) September 17, 2021
PCB and Govt of Pakistan made fool proof security arrangements for all visiting teams. 1/4Earlier today, the New Zealand cricket board informed us that they had been alerted to some security alert and have unilaterally decided to postpone the series.
— Pakistan Cricket (@TheRealPCB) September 17, 2021
PCB and Govt of Pakistan made fool proof security arrangements for all visiting teams. 1/4
ALSO READ: പാക് പര്യടനത്തില്‍ ആശങ്കയറിയിച്ച് ന്യൂസിലാൻഡ് താരങ്ങൾ ; സുരക്ഷ വർധിപ്പിക്കുമെന്ന് ക്രിക്കറ്റ് ബോർഡ്
ടി20 ലോകകപ്പ് മുൻനിർത്തി അവസാന വട്ട ഒരുക്കത്തിന്‍റെ ഭാഗമായാണ് ബംഗ്ലാദേശ്, പാകിസ്ഥാൻ പര്യടനങ്ങൾക്കായി ന്യൂസിലൻഡ് തയ്യാറായത്. ഇതുപ്രകാരം ബംഗ്ലാദേശ് പര്യടനം പൂർത്തിയാക്കിയാണ് പാകിസ്ഥാനിലെത്തിയത്. ഐപിഎൽ യുഎഇയിൽ പുനരാരംഭിക്കുന്ന സാഹച്യത്തിൽ ക്യാപ്റ്റൻ കെയ്ൻ വില്യംസൻ ഉൾപ്പെടെയുള്ള ഏഴു പ്രധാന താരങ്ങൾ ബംഗ്ലാദേശ്, പാകിസ്ഥാൻ പര്യടനങ്ങളിൽ പങ്കെടുത്തിരുന്നില്ല.