ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ മൂന്ന് വനിതകള്‍ ഉള്‍പ്പെടെ പുതിയ ഒമ്പത് ജഡ്‌ജിമാര്‍ സത്യവാചകം ചൊല്ലി ചുമതലയേറ്റു. ചീഫ് ജസ്റ്റിസ് എന്‍വി രമണ പുതിയ ജഡ്‌ജിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് സുപ്രീം കോടതി ഓഡിറ്റോറിയത്തിലാണ് ചടങ്ങുകള്‍ നടന്നത്. സാധാരണയായി ചീഫ് ജസ്റ്റിസിന്‍റെ കോടതി മുറിയിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക. ചരിത്രത്തില്‍ ഇതാദ്യമായാണ് സുപ്രീം കോടതിയില്‍ ഇത്രയും ജഡ്ജിമാര്‍ ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത്.
ഇതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 33 ആയി. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന അഭയ് ശ്രീനിവാസ് ഓഖ, വിക്രം നാഥ് ( ഗുജറാത്ത് ചീഫ് ജസ്റ്റിസ്) , ജിതേന്ദ്രകുമാര്‍ മഹേശ്വരി (സിക്കിം ചീഫ് ജസ്റ്റിസ് ), ഹിമ കോലി (തെലങ്കാന ചീഫ് ജസ്റ്റിസ്), ബി വി നാഗരത്‌ന (കര്‍ണാടക ഹൈക്കോടതി ജഡ്ജി),
സിടി രവികുമാര്‍ (കേരള ഹൈക്കോടതി ജഡ്ജി) , എംഎം സുന്ദരേശ് (മദ്രാസ് ഹൈക്കോടതി ജഡ്ജി), ബേല ത്രിവേദി( ഗുജറാത്ത് ഹൈക്കോടതി ജഡ്ജി), പിഎസ് നരസിംഹ (മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍) എന്നിവരാണ് ഇന്ന് ചുമതലയേറ്റത്.
also read: അസിസ്റ്റന്‍റ് കമ്മിഷണറെ ആക്രമിച്ച് വ്യാപാരി ; 3 വിരലുകള്‍ മുറിച്ചുമാറ്റി
അതേസമയം 2027 സെപ്റ്റംബറിൽ ജസ്റ്റിസ് നാഗരത്ന സുപ്രീം കോടതിയുടെ ആദ്യ വനിത ചീഫ് ജസ്റ്റിസാവും. 1960 ഒക്ടോബര്‍ 30ന് ജനിച്ച നാഗരത്‌ന മുന്‍ ചീഫ് ജസ്റ്റിസ് ഇഎസ് വെങ്കട്ടരാമയ്യയുടെ മകളാണ്.