ETV Bharat / bharat

പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പാര്‍ലമെന്‍റ് കടന്നു; ശീതകാല സമ്മേളനം നേരത്തെ പൂര്‍ത്തിയാകും - പാര്‍ലമെന്‍റില്‍ ബില്ലുകള്‍ പാസായി

New Criminal Laws Passed: പുതിയ ക്രിമിനൽ നിയമങ്ങൾക്ക് പാർലമെന്‍റിന്‍റെ അംഗീകാരം ഇരുസഭകളും നിർത്തിവച്ചതിനാൽ ശീതകാല സമ്മേളനം നിശ്ചയിച്ച ദിവസത്തിനു മുന്നേ പൂര്‍ത്തിയാകും.

lok sabha  rajya sabha  New Criminal Laws Passed  New Criminal Laws Passed Both Houses Of Parliament  പുതിയ ക്രിമിനല്‍ നിയമങ്ങള്‍  പാര്‍ലമെന്‍റില്‍ ബില്ലുകള്‍ പാസായി  രാഷ്‌ട്രപതി അംഗീകരിച്ചാല്‍ പ്രാബല്യത്തില്‍ വരും
New Criminal Laws Passed Both Houses Of Parliament
author img

By ETV Bharat Kerala Team

Published : Dec 21, 2023, 10:09 PM IST

ന്യുഡല്‍ഹി: കൊളോണിയൽ കാലത്തെ ക്രിമിനൽ നിയമങ്ങൾക്ക് പകരമുള്ള മൂന്ന് ബില്ലുകൾ വ്യാഴാഴ്‌ച പാര്‍ലമെന്‍റ് പാസാക്കി. ലോക്‌സഭ ബുധനാഴ്‌ച ബില്ലുകൾ അംഗീകരിക്കുകയും രാജ്യസഭ ഇന്ന് ശബ്‌ദ വോട്ടോടെ ബില്ലുകൾ പാസാക്കുകയും ചെയ്‌തു. തീവ്രവാദം, ആള്‍ക്കൂട്ടക്കൊല, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്കുള്ള ശിക്ഷകള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതുമായ മൂന്ന് പുതിയ ബില്ലുകളാണ് പാര്‍ലമെന്‍റ് പാസാക്കിയത് (New Criminal Laws Passed Both Houses Of Parliament And Winter Session Ends).

ഇന്ത്യന്‍ പീനല്‍ കോഡ്, ക്രിമിനല്‍ നടപടി ചട്ടം, ഇന്ത്യന്‍ തെളിവ് നിയമം എന്നിവ റദ്ദാക്കുകയും പകരം വയ്ക്കുന്ന ബില്ലുകള്‍ ഇന്ത്യയുടെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയില്‍ പുതിയ യുഗത്തിന് തുടക്കം കുറിക്കുകയും ചെയ്യുമെന്ന് രാജ്യസഭയില്‍ ചര്‍ച്ചയ്ക്ക് മറുപടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

ബില്ലുകള്‍ക്ക് രാഷ്‌ട്രപതിയുടെ അംഗീകാരം ലഭിച്ചാല്‍ ഉടന്‍ പ്രാബല്യത്തില്‍ വരും. പ്രതിപക്ഷ അംഗങ്ങളില്‍ ഭൂരിഭാഗവും സസ്പെന്‍ഷന്‍ നേരിടുന്നതിനാല്‍ രാജ്യസഭയിലും ബില്ലുകളില്‍ കാര്യമായ പ്രതിപക്ഷ ഇടപെടല്‍ ഉണ്ടായില്ല. രാത്രി 8 13 നാണ് രാജ്യസഭ ബില്ലുകള്‍ പാസാക്കിയത്. 8 26 ന് രാജ്യ സഭ പിരിഞ്ഞു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.