ETV Bharat / bharat

ഗേൾസ്‌ സ്‌കൂളിലെ ടോയ്‌ലറ്റിന് സമീപം നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ് - Trichy government school news

തിരുവമ്പൂരിനടുത്തുള്ള ആദി ദ്രാവിഡർ വെൽഫെയർ ഗവൺമെന്‍റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലാണ് സംഭവം. ഡിസംബർ എട്ടിനാണ് ജനിച്ച് മണിക്കൂറുകൾ മാത്രമായ ആൺകുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്.

ആൺകുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി  നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി  ഗേൾസ്‌ സ്‌കൂളിലെ ടോയ്‌ലറ്റിന് സമീപം കുഞ്ഞ്  സ്‌കൂൾ ടോയ്‌ലറ്റിനുള്ളിൽ കുഞ്ഞ്  ആദി ദ്രാവിഡർ ക്ഷേമ വകുപ്പ്  ഗവൺമെന്‍റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ  infants body found in a government school toilet  baby body found in school  New born found in school toilet  newborn found in toilet  newborn abandoned in Trichy  tamilnadu newborn baby news  Trichy government school news  New born found in school toilet Trichy
ഗേൾസ്‌ സ്‌കൂളിലെ ടോയ്‌ലറ്റിന് സമീപം നവജാത ശിശുവിന്‍റെ മൃതദേഹം
author img

By

Published : Dec 12, 2022, 12:16 PM IST

തിരുച്ചിറപ്പളളി: ഗവൺമെന്‍റ് ഗേൾസ്‌ സ്‌കൂളിലെ ശുചിമുറിക്ക് സമീപം നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. ജനിച്ച് മണിക്കൂറുകൾ മാത്രമായ ആൺകുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുച്ചിറപ്പളളി ജില്ലയിലെ തിരുവമ്പൂരിനടുത്ത് കാട്ടൂരിൽ ആദി ദ്രാവിഡർ വെൽഫെയർ ഗവൺമെന്‍റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ ഡിസംബർ എട്ടിനാണ് സംഭവം.

തുടർന്ന്, തിരുവെമ്പൂർ പൊലീസ് സ്ഥലത്തെത്തി കുട്ടിയുടെ മൃതദേഹം തിരുച്ചി മഹാത്മാഗാന്ധി മെമ്മോറിയൽ സർക്കാർ ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിനയച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുഞ്ഞിനെ ആരാണ് ശുചിമുറിക്ക് സമീപം ഉപേക്ഷിച്ചത്, സ്‌കൂളിലെ ടോയ്‌ലറ്റിൽ ജനിച്ച കുഞ്ഞാണോ അതോ മറ്റാരെങ്കിലും കുഞ്ഞിനെ സ്‌കൂളിൽ ഉപേക്ഷിച്ചതാണോ, സംഭവത്തിൽ പുറത്തുനിന്ന് ആർക്കെങ്കിലും പങ്കുണ്ടോ എന്നിങ്ങനെയുള്ള വിഷയങ്ങൾ പൊലീസ് അന്വേഷിച്ച് വരികയാണ്.

ആദി ദ്രാവിഡർ ക്ഷേമ വകുപ്പ് തഹസിൽദാർ ചന്ദ്രദേവനാഥനും സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് അധികൃതരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മതിയായ സുരക്ഷ ഉദ്യോഗസ്ഥരെ സ്‌കൂൾ പരിസരത്ത് നിയമിക്കണമെന്ന് സമീപവാസികളും രക്ഷിതാക്കളും ആവശ്യപ്പെട്ടു. കൂടാതെ സ്‌കൂളിന്‍റെ പരിസര പ്രദേശങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Also read: അമ്മയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ 10 മാസം പ്രായമുള്ള കുഞ്ഞിനെ ഓടുന്ന കാറിൽ നിന്ന് പുറത്തേക്കെറിഞ്ഞ് കൊലപ്പെടുത്തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.