ETV Bharat / bharat

35 വർഷങ്ങൾക്ക് ശേഷം ജനിച്ച പെൺകുഞ്ഞിന്‍റെ വരവ് ആഘോഷമാക്കി ബന്ധുക്കൾ - രാജസ്ഥാൻ

4.5 ലക്ഷം രൂപയാണ് ഹെലികോപ്‌ടർ വാങ്ങുന്നതിനും ആഘോഷത്തിനുമായി ചെലവഴിച്ചത്.

New born brought home in chopper  Nagaur girl brought in helicopter  newborn daughter brought in helicopter  Nimbdi Chandawata  Madan Lal Kumhar  നിംബി  നിംബി ചന്ദാവത  പെൺകുഞ്ഞിന്‍റെ ജനനം  രാജസ്ഥാൻ പെൺകുഞ്ഞിന്‍റെ ജനനം  രാജസ്ഥാൻ  പെൺകുഞ്ഞിന്‍റെ ഹെലികോപ്‌ടർ യാത്ര
35 വർഷങ്ങൾക്ക് ശേഷം ജനിച്ച പെൺകുഞ്ഞിന്‍റെ വരവ് ആഘോഷമാക്കി ബന്ധുക്കൾ
author img

By

Published : Apr 23, 2021, 10:00 AM IST

ജയ്‌പൂർ: അത്യപൂർവ്വ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച സന്തോഷത്തിലാണ് ഇന്ന് രാജസ്ഥാനിലെ നിംബി ചന്ദാവത ഗ്രാമം. ഒരു പെൺകുഞ്ഞിന്‍റെ ജനനം ആഘോഷമാക്കി അവൾക്ക് മനോഹരമായ സ്വീകരണമൊരുക്കിയിരിക്കുകയാണ് അവളുടെ ബന്ധുക്കൾ. ഹനുമാൻ റാം പ്രജാപത്, ചുക്കി ദേവി എന്നീ ദമ്പതികളുടെ മകൾക്കാണ് ബന്ധുക്കൾ ഗംഭീര സ്വീകരമമൊരുക്കിയിരിക്കുന്നത്.

ഹെലികോപ്‌ടറിൽ വന്നിറങ്ങിയ ആ പെൺകുഞ്ഞിനെ റോസാപ്പൂക്കൾ വിതറിയാണ് ഇവിടെയുള്ളവർ സ്വീകരിച്ചത്. നിരവധി പേരാണ് ഈ കാഴ്‌ച കാണാനായെത്തിയത്. 35 വർഷങ്ങൾക്ക് ശേഷം ഈ ഗ്രാമത്തിലെ ഒരു കുടുംബത്തിൽ ജനിച്ച പെൺകുഞ്ഞിന് വേണ്ടിയാണ് ഗംഭീരമായ ആഘോഷമൊരുക്കിയത്. രാമനവമി ദിവസമാണ് കുഞ്ഞിനെ ഇവിടേക്കെത്തിച്ചത്. കുട്ടിയുടെ മുത്തച്ഛൻ മദൻ ലാൽ കുംഹാർ ഹെലികോപ്‌ടറിൽ കുട്ടിയെ വീട്ടിലെത്തിക്കാൻ തീരുമാനിക്കുകയും അതിന് ജില്ലാ കലക്‌ടറുടെ അനുവാദം വാങ്ങിക്കുകയും ചെയ്‌തിരുന്നു. 4.5 ലക്ഷം രൂപയാണ് ഹെലികോപ്‌ടർ വാങ്ങുന്നതിനും ആഘോഷത്തിനുമായി ചെലവഴിച്ചത്.

പെൺകുഞ്ഞുങ്ങളുെട ജനനം ഒരു ഉത്സവം പോലെ ആഘോഷമാക്കണമെന്ന സന്ദേശമാണ് താൻ ഇതിലൂടെ നൽകാൻ ആഗ്രഹിക്കുന്നതെന്ന് കുട്ടിയുടെ അച്ഛൻ ഹനുമാൻ റാം പ്രജാപത് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.