ETV Bharat / bharat

NEET-PG Counselling: നീറ്റ് പിജി കൗണ്‍സിലിങ് ജനുവരി 12 മുതല്‍ - മന്‍സുഖ് മാണ്ഡവ്യ ട്വിറ്റര്‍

കൗണ്‍സിലിങ് ആരംഭിക്കാനുള്ള അനുമതി കഴിഞ്ഞ ദിവസം സുപ്രീംകോടതി നല്‍കിയിരുന്നു

neet pg counselling  mansukh mandaviya on neet pg counselling  medical admission latest  mansukh mandaviya twitter  നീറ്റ് പിജി കൗണ്‍സിലിങ്  മെഡിക്കല്‍ പ്രവേശനം കേന്ദ്ര ആരോഗ്യമന്ത്രി  മന്‍സുഖ് മാണ്ഡവ്യ ട്വിറ്റര്‍  സുപ്രീംകോടതി നീറ്റ് പിജി കൗണ്‍സിലിങ്
NEET-PG Counselling: നീറ്റ് പിജി കൗണ്‍സിലിങ് ജനുവരി 12 മുതല്‍ ആരംഭിക്കുമെന്ന് മന്‍സുഖ് മാണ്ഡവ്യ
author img

By

Published : Jan 9, 2022, 3:37 PM IST

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പിജി കൗണ്‍സിലിങ് ഈ മാസം 12 മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. കൗണ്‍സിലിങ് ആരംഭിക്കാനുള്ള അനുമതി കഴിഞ്ഞ ദിവസം സുപ്രീംകോടതി നല്‍കിയിരുന്നു. നിലവിലെ മാനദണ്ഡ പ്രകാരം കൗണ്‍സിലിങ് നടത്താന്‍ കോടതി അനുമതി നല്‍കി.

റസിഡന്‍റ് ഡോക്‌ടർമാർക്ക് ആരോഗ്യ മന്ത്രാലയം ഉറപ്പുനൽകിയതുപോലെ, സുപ്രീംകോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് 2022 ജനുവരി 12 മുതൽ മെഡിക്കൽ കൗൺസിലിങ് കമ്മിറ്റി നീറ്റ് പിജി കൗൺസലിങ് ആരംഭിക്കുമെന്ന് മന്‍സുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്‌തു. കൊറോണക്കെതിരായ രാജ്യത്തിന്‍റെ പോരാട്ടത്തിന് ഇത് കൂടുതൽ കരുത്ത് പകരുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

നീറ്റ് പിജി, നീറ്റ് യുജി എന്നിവയിലെ അഖിലേന്ത്യാ ക്വാട്ട (എഐക്യു) സീറ്റുകളിലെ മറ്റ് പിന്നാക്ക വിഭാഗ (ഒബിസി) സംവരണത്തിന്‍റെ സാധുത സുപ്രീംകോടതി വെള്ളിയാഴ്‌ച ശരിവച്ചിരുന്നു. ഒബിസി വിഭാഗക്കാർക്ക് 27 ശതമാനവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് 10 ശതമാനം ക്വാട്ടയുമാണ് അനുവദിച്ചിരിക്കുന്നത്. മുന്നാക്ക സംവരണം ഈ വർഷത്തേക്ക് നടപ്പാക്കാനും കോടതി അനുമതി നല്‍കി.

  • रेसीडेंट डॉक्टरस को स्वास्थ्य मंत्रालय द्वारा दिए आश्वासन अनुसार, माननीय सर्वोच्च न्यायालय के आदेश के बाद MCC द्वारा NEET-PG काउन्सलिंग 12 जनवरी 2022 से शुरू की जा रही है।

    इससे कोरोना से लड़ाई में देश को और मज़बूती मिलेगी। सभी उम्मीदवारों को मेरी शुभकामनाएं।

    — Dr Mansukh Mandaviya (@mansukhmandviya) January 9, 2022 " class="align-text-top noRightClick twitterSection" data=" ">

എട്ട് ലക്ഷം രൂപ വാര്‍ഷിക വരുമാനമെന്ന നിവിലെ മാനദണ്ഡപ്രകാരം പത്ത് ശതമാനം മുന്നാക്ക സംവരണം നടപ്പാക്കാനുള്ള താല്‍ക്കാലിക അനുമതി മാത്രമാണ് കോടതി നല്‍കിയത്. കൗണ്‍സിലിങ് എത്രയും പെട്ടെന്ന് നടക്കേണ്ട സാഹചര്യത്തില്‍ മാനദണ്ഡങ്ങളില്‍ ഈ വര്‍ഷം മാറ്റം വരുത്തരുതെന്ന കേന്ദ്രത്തിന്‍റെ ആവശ്യം അംഗീകരിച്ചാണ് കോടതി വിധി.

മുന്നാക്ക സംവരണത്തിൽ ഭരണഘടന സാധുത വിശദമായി പരിശോധിക്കാനാണ് കോടതിയുടെ തീരുമാനം. വിഷയത്തിൽ മാർച്ച് മൂന്നിന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് വിശദമായി വാദം കേൾക്കും. നീറ്റ് പിജി കൗൺസലിങ് വൈകുന്നതിനെതിരെ രാജ്യത്തുടനീളമുള്ള റസിഡന്‍റ് ഡോക്‌ടർമാര്‍ മാസങ്ങളായി നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് കൗണ്‍സിലിങിന് വഴിയൊരുങ്ങുന്നത്.

Also read: രാജ്യതലസ്ഥാനത്ത് പിടിമുറുക്കി COVID 19 ; പാർലമെന്‍റിലെ 402 ജീവനക്കാർക്ക് രോഗബാധ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.