ETV Bharat / bharat

ഉത്തരാഖണ്ഡില്‍ രാഷ്‌ട്രീയ പ്രതിസന്ധി; നേതൃത്വത്തെ മാറ്റണമെന്ന് ആവശ്യം - Uttarakhand latest news

സംസ്ഥാന അസംബ്ലിയുടെ കാലാവധി 2022 മാർച്ചിൽ അവസാനിക്കും. ഒൻപത് മാസത്തിന് ശേഷം മുഖ്യമന്ത്രി തിരാത് സിങ് റാവത്തിന് സ്ഥാനത്ത് തുടരാൻ കഴിയില്ലെന്നും നവപ്രഭട്ട് പറഞ്ഞു.

Need to change Uttarakhand leadership as constitutional crisis appears to be brewing: Cong leader  ഉത്തരാഖണ്ഡിൽ രാഷ്‌ട്രീയ പ്രതിസന്ധി  സംസ്ഥാന നേതൃത്വത്തെ വീണ്ടും മാറ്റേണ്ടതുണ്ടെന്ന് കോൺഗ്രസ് നേതാവ്  കോൺഗ്രസ് നേതാവ് നവപ്രഭട്ട്  former state minister Navprabhat  തിരാത് സിങ് റാവത്ത്  Uttarakhand latest news  Chief Minister Tirath Singh Rawat
ഉത്തരാഖണ്ഡിൽ രാഷ്‌ട്രീയ പ്രതിസന്ധി; സംസ്ഥാന നേതൃത്വത്തെ വീണ്ടും മാറ്റേണ്ടതുണ്ടെന്ന് കോൺഗ്രസ് നേതാവ്
author img

By

Published : Jun 20, 2021, 8:30 PM IST

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ രാഷ്‌ട്രീയ പ്രതിസന്ധി ഉടലെടുക്കുന്നതിനാൽ സംസ്ഥാന നേതൃത്വത്തെ വീണ്ടും മാറ്റേണ്ടതുണ്ടെന്ന് കോൺഗ്രസ് നേതാവും മുൻ സംസ്ഥാന മന്ത്രിയുമായ നവപ്രഭട്ട്. നിലവിൽ മുഖ്യമന്ത്രി തിരാത് സിങ് റാവത്ത് എം‌എൽ‌എയല്ല. സെപ്റ്റംബർ ഒൻപതിന്ന് ആറുമാസം പൂർത്തിയാകുന്നതിനുമുമ്പ് റാവത്ത് നിയമസഭയിൽ തെരഞ്ഞെടുക്കപ്പെട്ട അംഗമായിരിക്കണം.

സിറ്റിങ് എം‌എൽ‌എമാരുടെ മരണത്തെത്തുടർന്ന് സംസ്ഥാനത്തെ ഗംഗോത്രി, ഹൽദ്വാനി നിയമസഭാ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. സംസ്ഥാന അസംബ്ലിയുടെ കാലാവധി 2022 മാർച്ചിൽ അവസാനിക്കും. ഒൻപത് മാസത്തിന് ശേഷം മുഖ്യമന്ത്രി തിരാത് സിങ് റാവത്തിന് സ്ഥാനത്ത് തുടരാൻ കഴിയില്ലെന്നും നവപ്രഭട്ട് പറഞ്ഞു.

ALSO READ: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി തിരാത് സിങ് റാവത്ത് അധികാരമേറ്റു

ഗൃഹ്വാലിൽ നിന്നുള്ള ബിജെപി എംപി തിരാത് സിങ് റാവത്ത് 2021 മാർച്ചിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത്. 70 സീറ്റുകളിൽ 57 സീറ്റുകൾ നേടി ബിജെപി 2017ലെ തെരഞ്ഞെടുപ്പ് വിജയിച്ചു. മറുവശത്ത് കോൺഗ്രസിന് വെറും 11 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.