ETV Bharat / bharat

ദേശീയ വനിത കമ്മിഷനിൽ 2021ൽ ലഭിച്ചത് 31,000ത്തോളം പരാതികൾ ; 2014ന് ശേഷമുള്ള ഉയർന്ന നിരക്ക്

2020നെ അപേക്ഷിച്ച് 2021ൽ സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ 30 ശതമാനം വർധനവ് റിപ്പോർട്ട് ചെയ്‌തെന്ന് എൻസിഡബ്ലിയു ഡാറ്റ

Nearly 31K complaints of crimes against women received in 2021  30 percent rise in complaints of crimes against women  cyber safety knowledge  emotional abuse of women  domestic violence  dowry harassment  crimes against women in india  NCW report in 2021  ദേശിയ വനിത കമ്മിഷനിൽ 2021ൽ ലഭിച്ചത് 31,000ത്തോളം പരാതികൾ  ദേശിയ വനിത കമ്മിഷൻ റിപ്പോർട്ട് 2021  2014ന് ശേഷമുള്ള ഉയർന്ന നിരക്ക്
ദേശിയ വനിത കമ്മിഷനിൽ 2021ൽ ലഭിച്ചത് 31,000ത്തോളം പരാതികൾ; 2014ന് ശേഷമുള്ള ഉയർന്ന നിരക്ക്
author img

By

Published : Jan 1, 2022, 4:03 PM IST

ന്യൂഡൽഹി : ദേശീയ വനിത കമ്മിഷനിൽ കഴിഞ്ഞ വർഷം ലഭിച്ചത് 31,000ത്തോളം പരാതികൾ. 2014ന് ശേഷമുള്ള ഏറ്റവും ഉയർന്ന ക്രൈം റേറ്റാണിതെന്നും ഇതിൽ പകുതിയോളം കേസുകളും ഉത്തർ പ്രദേശിൽ നിന്നുള്ളതാണെന്നും കമ്മിഷൻ റിപ്പോര്‍ട്ട് പുറത്തുവിട്ടു. 2020നെ അപേക്ഷിച്ച് 30 ശതമാനം വർധനവാണ് സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ 2021ൽ ഉണ്ടായത്. 2020ൽ 23,722 പരാതികളാണ് ലഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

വനിത കമ്മിഷനിൽ ലഭിച്ച 30,864 പരാതികളിൽ 11,013 പരാതികൾ അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്‍റെ ലംഘനവും 6,633 പരാതികൾ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടും 4,589 പരാതികൾ സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ടുള്ളതുമാണ്. ഉത്തർ പ്രദേശ് 15,828, ഡൽഹി 3,336, മഹാരാഷ്‌ട്ര 1,504, ഹരിയാന 1,460, ബിഹാർ 1,456 എന്നിങ്ങനെയാണ് പരാതികളുടെ കണക്ക്.

READ MORE: കടവന്ത്രയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ; ഗൃഹനാഥൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

2014ൽ ദേശീയ വനിത കമ്മിഷനിൽ 33,906 പരാതികളാണ് ലഭിച്ചത്. സ്‌ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിന്‍റെ ഭാഗമായാണ് സ്‌ത്രീകൾ കൂടുതൽ പരാതിയുമായി മുന്നോട്ട് വരുന്നതെന്ന് എൻസിഡബ്ലിയു മേധാവി രേഖ ശർമ നേരത്തെ വ്യക്തമാക്കിയിരുന്നു.

സ്‌ത്രീകൾക്ക് സഹായവുമായി കൂടുതൽ പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെന്നും അതിക്രമങ്ങൾക്കെതിരെ പരാതിപ്പെടാനായി ഹെൽപ്പ്‌ലൈൻ പ്രൊജക്‌ടുകൾ ആരംഭിച്ചിട്ടുണ്ടെന്നും ശർമ ചൂണ്ടിക്കാട്ടി. ജൂലൈ മുതൽ സെപ്‌റ്റംബർ വരെ ഓരോ മാസവും 3100ഓളം പരാതികൾ ലഭിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

പരാതികളുടെ എണ്ണം വർധിക്കുന്നത് നല്ലതാണെന്നും ഇതിനർഥം സ്‌ത്രീകൾ തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്‌ദമുയർത്താൻ ആരംഭിച്ചിട്ടുണ്ടെന്നുമാണ് അഗഞ്ച ശ്രീവാസ്‌തവ ഫൗണ്ടേഷൻ സ്ഥാപക അഭിപ്രായപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.