പുതുച്ചേരി: പുതുച്ചേരിയിലെ എൻഡിഎയുടെ സീറ്റ് നിർണയ ചർച്ചകൾ രണ്ടുദിവസത്തിനകം ആരംഭിക്കുമെന്ന് പുതുച്ചേരി ബിജെപി അധ്യക്ഷൻ വി.സ്വാമി നാഥൻ. എൻ ആർ കോൺഗ്രസ് എൻഡിഎയുടെ ഭാഗമാണെന്നും രണ്ട് ദിവസത്തിനകം എൻഡിഎ യോഗം ചേർന്ന് മുഖ്യമന്ത്രിയുടെ കാര്യത്തിലും സീറ്റുകളുടെ കാര്യത്തിലും തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതുച്ചേരിയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മുൻ മന്ത്രി നമശിവായത്തിന്‍റെ നേതൃത്വത്തിൽ 12അംഗ സമിതിയെ രൂപീകരിച്ചിട്ടുടെന്നും സ്വാമി നാഥൻ പറയഞ്ഞു. ജനകീയ പ്രകടന പത്രിക തയ്യാറാക്കാൻ ജനങ്ങളിൽ നിന്ന് അഭിപ്രായം തേടുമെന്നും അദ്ദേഹം പറഞ്ഞു.