ETV Bharat / bharat

അനന്യ പാണ്ഡെയെ 4 മണിക്കൂര്‍ ചോദ്യംചെയ്‌ത് എന്‍.സി.ബി ; തിങ്കളാഴ്ച വീണ്ടുമെത്തണം - ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസ്

ആഡംബര കപ്പലില്‍ മയക്കുമരുന്ന് പാര്‍ട്ടി സംഘടിപ്പിച്ചെന്ന കേസില്‍ അനന്യയെ ചോദ്യം ചെയ്‌ത് എന്‍സിബി

അനന്യ പാണ്ഡെ  NCB grills  Ananya Pandey  എന്‍.സി.ബി  ആര്യന്‍ ഖാന്‍  ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസ്  മയക്കുമരുന്ന് കേസ്
നടി അനന്യ പാണ്ഡെയെ 4 മണിക്കൂര്‍ ചോദ്യംചെയ്‌ത് എന്‍.സി.ബി; തിങ്കളാഴ്ച വീണ്ടും വിളിപ്പിക്കും
author img

By

Published : Oct 23, 2021, 9:42 AM IST

മുംബൈ : ബോളിവുഡ് നടി അനന്യ പാണ്ഡെയെ വെള്ളിയാഴ്ച നാല് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനുശേഷം നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ വിട്ടയച്ചു. ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവര്‍ അറസ്റ്റിലായ ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി കേസുമായി ബന്ധപ്പെട്ട് അനന്യയുടെ മുംബൈയിലെ വീട്ടില്‍ റെയ്‌ഡ് നടന്നിരുന്നു. പിന്നാലെയാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്.

ALSO READ: ബാലികയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചു; പ്രതിക്ക് 20 വർഷം കഠിന തടവ്

വീട്ടില്‍ നടന്ന പരിശോധനയില്‍ നടിയുടെ ലാപ്ടോപ്പും മൊബൈല്‍ ഫോണും പിടിച്ചെടുത്തിരുന്നു. ആര്യനുമായുള്ള ചില വാട്‌സ് ആപ്പ് ചാറ്റുകള്‍ എന്‍സിബി കണ്ടെത്തിയിട്ടുണ്ട്.

അനന്യ പാണ്ഡെ കേസില്‍ നിര്‍ണായക കണ്ണിയാണെന്നാണ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്ന വിവരം. ഒക്ടോബർ 25 തിങ്കളാഴ്ച വീണ്ടും ചോദ്യംചെയ്യലിനായി എത്തണമെന്ന് നടിയോട് ആവശ്യപ്പെട്ടതായി എൻ.സി.ബി - ഡി.ഡി.ജി അശോക് മുത്ത ജെയിൻ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.