മുംബൈ : ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയെക്കുറിച്ച് അന്വേഷിക്കുന്ന എൻസിബി ഉദ്യോഗസ്ഥൻ സമീർ വാങ്കഡെക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളിൽ അന്വേഷണം. എന്‍സിബി തന്നെയാണ് ആക്ഷേപങ്ങള്‍ പരിശോധിക്കുന്നത്. ഒന്നും പറയാറായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചിട്ടേയുള്ളൂവെന്നും എൻസിബി ഡെപ്യൂട്ടി ഡയറക്‌ടർ ജനറൽ ഗ്യാനേശ്വർ സിങ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സമീർ വാങ്കഡെക്കെതിരെ പ്രഭാകര്‍ സെയ്ല്‍ രംഗത്തെത്തിയത്. കേസില്‍ സമീർ വാങ്കഡെയും അന്വേഷണ ഉദ്യോഗസ്ഥനായ കെ.പി. ഗോസാവിയും ഗൂഢാലോചന നടത്തുന്നതും പണം കൈമാറുന്നതും കണ്ടെന്നാണ് പ്രഭാകര്‍ സെയ്‌ലിന്‍റെ ആരോപണം. കെ.പി. ഗോസാവിയുടെ അംഗ രക്ഷകരിലൊരാളാണ് പ്രഭാകര്‍ സെയ്ല്‍.
-
Sameer Dawood Wankhede का यहां से शुरू हुआ फर्जीवाड़ा pic.twitter.com/rjdOkPs4T6
— Nawab Malik نواب ملک नवाब मलिक (@nawabmalikncp) October 25, 2021 " class="align-text-top noRightClick twitterSection" data="
">Sameer Dawood Wankhede का यहां से शुरू हुआ फर्जीवाड़ा pic.twitter.com/rjdOkPs4T6
— Nawab Malik نواب ملک नवाब मलिक (@nawabmalikncp) October 25, 2021Sameer Dawood Wankhede का यहां से शुरू हुआ फर्जीवाड़ा pic.twitter.com/rjdOkPs4T6
— Nawab Malik نواب ملک नवाब मलिक (@nawabmalikncp) October 25, 2021
ലഹരിമരുന്ന് കേസിൽ നിന്ന് ആര്യൻ ഖാനെ ഒഴിവാക്കാനായി സമീർ വാങ്കഡെ 25 കോടി ആവശ്യപ്പെട്ടെന്നാണ് പ്രഭാകര്‍ സെയ്‌ലിന്‍റെ ആരോപണം. ഇതിനകം പുറത്തുവന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് ആരോപിച്ചു.
കളളപ്പണ ഇടപാടുകൾ നടത്തി കുപ്രസിദ്ധനാണ് സാം ഡീസൂസ. ഇയാളുമായി ചേര്‍ന്ന് വലിയ നീക്കമാണ് നടന്നതെന്നും ദേശഭക്തിയുടെ പേരിൽ കള്ളപ്പണം വെളുപ്പിക്കുന്നതിന് വ്യാജ കേസുകൾ എടുക്കുന്നുവെന്നും റാവത്ത് പറഞ്ഞു.
വാങ്കഡെ എൻഡിപിഎസ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു
അതേസമയം വാങ്കഡെയുടെ സർട്ടിഫിക്കറ്റ് ട്വിറ്ററിൽ പങ്കുവച്ച് എൻസിപി പുതിയ ആരോപണങ്ങളുമായി രംഗത്തെത്തി. മുസ്ലിം സംവരണത്തിനായി സർട്ടിഫിക്കറ്റുകൾ തിരുത്തിയെന്നായിരുന്നു എൻസിപി മന്ത്രി നവാബ് മാലിക്കിന്‍റെ ആക്ഷേപം.
-
Pehchan kaon? pic.twitter.com/S3BOL4Luc8
— Nawab Malik نواب ملک नवाब मलिक (@nawabmalikncp) October 25, 2021 " class="align-text-top noRightClick twitterSection" data="
">Pehchan kaon? pic.twitter.com/S3BOL4Luc8
— Nawab Malik نواب ملک नवाब मलिक (@nawabmalikncp) October 25, 2021Pehchan kaon? pic.twitter.com/S3BOL4Luc8
— Nawab Malik نواب ملک नवाब मलिक (@nawabmalikncp) October 25, 2021
സിവിൽ സർവീസ് പരീക്ഷയിൽ സംവരണത്തിനായി സർട്ടിഫിക്കറ്റ് തിരുത്തി, സമീര്‍ വാങ്കഡെ മുസ്ലിമാണ്, അദ്ദേഹം അത് മറച്ചുവച്ചെന്നും നവാബ് മാലിക് ആരോപിച്ചു. അതേസമയം തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ സമീർ വാങ്കഡെ കോടതിയിൽ സത്യവാങ്‌മൂലം സമർപ്പിച്ചിട്ടുണ്ട്.
കരിയറിൽ ഇതുവരെ ഒരു തെറ്റും ചെയ്‌തിട്ടില്ല. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ വാങ്കഡെ പറയുന്നു.
ALSO READ: 'കശ്‌മീരില്‍ തീവ്രവാദം വർധിച്ചു, ജനങ്ങൾ ഭയാശങ്കയില്‍: ഗുലാം നബി ആസാദ്