മുംബൈ: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസില്‍ നാര്‍ക്കോട്ടിക്ക് കൺട്രോള്‍ ബ്യൂറോ (എന്‍.സി.ബി) മന:ശാസ്ത്ര വിദഗ്ധനെ അറസ്റ്റ് ചെയ്തു. റഹീം ചാര്‍ണിയയാണ് അറസ്റ്റിലായത്.
മയക്കുമരുന്ന് കലര്‍ത്തിയ കേക്ക് ഇയാള്‍ വിറ്റതായി അന്വേഷണ സംഘം കണ്ടെത്തി. മനഃശാസ്ത്ര പ്രശ്നങ്ങള്‍ക്ക് ഉപയോഗിക്കുന്ന മരുന്ന് ചേര്‍ത്താണ് കേക്ക് നിര്‍മിച്ചതെന്നാണ് റിപ്പോര്‍ട്ട്. രഹസ്യ വിവരത്തെ തുടര്‍ന്ന് എന്‍.സി.ബി രഹസ്യമായി ചാര്‍ണിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു അറസ്റ്റ്.
കൂടുതല്‍ വായനക്ക്:- പൂനെയിൽ 20 കോടിയുടെ 20 കിലോ നിരോധിത മയക്ക് മരുന്ന് പിടിച്ചെടുത്തു
പ്രതിയിൽ നിന്ന് 10 കിലോ ഭാരമുള്ള മയക്കുമരുന്ന് കേക്കുകൾ എൻ.സി.ബി പിടിച്ചെടുത്തു. 1.72 ലക്ഷം രൂപയും 320 ഗ്രാം മയക്കുമരുന്നും ഇയാളില്‍ നിന്നും കണ്ടെത്തി. ഹഷ് ബ്രൗണി എന്ന പേരിലാണ് കേക്ക് വില്‍പ്പന നടത്തിയിരുന്നത്. ഇയാള്‍ നിരവധി പേരില്‍ നിന്നും മയക്കുമരുന്ന് വാങ്ങിയാതായും എന്‍.സി.ബി അറിയിച്ചു.