ETV Bharat / bharat

Fahadh Faasil Birthday| 'ഷാനു'വിന് പിറന്നാൾ ആശംസകളുമായി നസ്രിയ; ചിത്രങ്ങൾക്ക് കടപ്പാട് മെഗാസ്റ്റാറിന് - ഫഹദിന് പിറന്നാൾ ആശംസകൾ നേർന്ന് നസ്രിയ

മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടി പകർത്തിയ ചിത്രങ്ങൾക്കൊപ്പമാണ് നസ്രിയ ഫഹദിന് പിറന്നാൾ ആശംസകൾ നേർന്നത്.

Nazriya Nazim  Fahadh Faasil  Mammootty  Fahadh Faasil birthday  Fahadh Faasil wife Nazriya nazim  Nazriya Nazim birthday wishes to Fahadh Faasil  മമ്മൂട്ടി പകർത്തിയ ചിത്രങ്ങൾ  നസ്രിയ  ഫഹദ് ഫാസില്‍  ഫഹദിന് നസ്രിയ നാസിമിന്‍റെ ആശംസ  ഫഹദിന് നസ്രിയ നാസിമിന്‍റെ പിറന്നാൾ ആശംസ  ഫഹദിന് പിറന്നാൾ ആശംസകൾ നേർന്ന് നസ്രിയ  ഫഹദ് ഫാസില്‍ പിറന്നാൾ
Nazriya Nazim
author img

By

Published : Aug 8, 2023, 2:48 PM IST

ഹൈദരാബാദ്: മലയാള സിനിമ ഇന്ത്യൻ സിനിമ ലോകത്തിന് നൽകിയ അമൂല്യ സംഭാവനകളില്‍ ഒന്നാണ് ഫഹദ് ഫാസില്‍ എന്ന അതുല്യ നടൻ. മലയാളത്തിന്‍റെ അഭിമാനം ഇന്ന് ഇന്ത്യൻ സിനിമയുടെ തന്നെ മുഖമായി മാറാനുള്ള പ്രയാണം ആരംഭിച്ചുകഴിഞ്ഞു. അനായാസമായാണ് അയാളുടെ മിഴിക്കോണില്‍ വ്യത്യസ്‌ത ഭാവങ്ങൾ മിന്നിമറയാറ്.

ഇന്ന് 41-ാം പിറന്നാൾ ആഘോഷിക്കുകയാണ് താരം. നിരവധി പേരാണ് ഫഹദിന് ആശംസകൾ നേർന്ന് രംഗത്തെത്തുന്നത്. ഇതില്‍ അഭിനേത്രിയും ഫഹദിന്‍റെ പങ്കാളിയുമായ നസ്രിയ നാസിമിന്‍റെ ആശംസ പോസ്റ്റിലാണ് ആരാധകരുടെ കണ്ണുടക്കിയിരിക്കുന്നത്. ഏറെ മനോഹരമായ രണ്ട് ചിത്രങ്ങൾക്കൊപ്പമാണ് നസ്രിയ ഫഹദിന് സോഷ്യല്‍ മീഡിയയിലൂടെ ഹൃദയഹാരിയായ ആശംസകൾ നേർന്നത്.

ഏറ്റവും നല്ല സുഹൃത്തിന് ആശംസകൾ നേരുന്നുവെന്നാണ് നസ്രിയ ഇൻസ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചത്. നിന്നെപ്പോലെ മറ്റാരുമില്ലെന്നും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്നും നസ്രിയ കുറിച്ചു. പോസ്റ്റിലെ ഫഹദ് ഫാസിലിനൊപ്പമുള്ള രണ്ട് റൊമാന്‍റിക് സ്റ്റില്ലുകളും സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്.

അതേസമയം ഈ ചിത്രങ്ങൾക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മലയാളത്തിന്‍റെ മെഗാസ്റ്റാർ, സാക്ഷാൽ മമ്മൂട്ടിയാണ് ഈ ചിത്രങ്ങൾ പകർത്തിയത്. മമ്മൂട്ടിയെ ടാഗ് ചെയ്‌തുകൊണ്ട് അദ്ദേഹത്തിന് ഫോട്ടോ കടപ്പാടും നൽകുന്നുണ്ട് നസ്രിയ. മമ്മൂട്ടിയുടെ കാമറക്കണ്ണുകളെയും കമന്‍റ് സെഷനില്‍ നിരവധി പേർ അഭിനന്ദിക്കുന്നുണ്ട്.

അതേസമയം പതിവുപോലെ ഇത്തവണയും നസ്രിയയ്‌ക്കും കുടുംബത്തിനും അടുത്ത സുഹൃത്തുക്കൾക്കും ഒപ്പമാണ് ഫഹദ് ഫാസിൽ തന്‍റെ ജന്മദിനം ആഘോഷിക്കുന്നത്. ആരാധകരും സഹപ്രവർത്തകരുമെല്ലാം താരത്തിന് ആശംസകൾ നേരുകയാണ്.

മാരി സെൽവരാജ് സംവിധാനം ചെയ്‌ത മാമന്നൻ എന്ന തമിഴ് ചിത്രമാണ് ഫഹദ് ഫാസിലിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. 'മാമന്ന'ന്‍റെ വിജയത്തിളക്കത്തിലാണ് ഫഹദ് ഇപ്പോൾ. ദേശീയ അവാർഡ് ജേതാവായ നടന്‍റെ മികച്ച പ്രകടനം പ്രേക്ഷക - നിരൂപക പ്രശംസകൾ നേടിക്കൊണ്ടിരിക്കുകയാണ്. വടിവേലു, ഉദയനിധി സ്റ്റാലിൻ, കീർത്തി സുരേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പ്രതിനായക വേഷത്തിലാണ് ഫഹദ് എത്തിയത്.

നിലവിൽ അല്ലു അർജുൻ നായകനായ പുഷ്‌പ- 2 എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് താരം. 2021ൽ പുറത്തിറങ്ങിയ 'പുഷ്‌പ: ദി റൈസിന്‍റെ (Pushpa: The Rise) തുടർച്ചയാണ് 'പുഷ്‌പ 2: ദി റൂൾ'. ആദ്യ ഭാഗത്തിലെ എസ്‌പി ഭൻവർ സിങ് ഷെഖാവത്ത് എന്ന പ്രതിനായകനായാണ് ഫഹദ് ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുന്നത്. നായകനെപ്പോലും വിറപ്പിക്കുന്ന പ്രകടനം കാഴ്‌ചവച്ച ഫഹദിന്‍റെ ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിട്ടുണ്ട്.

ഫഹദിന് പിറന്നാൾ സമ്മാനമായാണ് 'പുഷ്‌പ' അണിയറ പ്രവർത്തകർ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. കാക്കി ജാക്കറ്റും കൂളിങ് ഗ്ലാസും ഒപ്പം ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി നിൽക്കുന്ന ഫഹദാണ് പോസ്റ്ററില്‍ ഉള്ളത്. തലയെടുപ്പോടെയുള്ള താരത്തിന്‍റെ ഗംഭീര ഗെറ്റപ്പും മേക്കോവറും കയ്യടി നേടുകയാണ്. മൈത്രി മുവി മേക്കേഴ്‌സ് നിർമിക്കുന്ന ഈ ചിത്രത്തില്‍ രശ്‌മിക മന്ദാന (Rashmika Mandanna), സുനിൽ, അജയ്, റാവു രമേഷ്, അനസൂയ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ചിത്രം ഈ വർഷം ഡിസംബറിൽ റിലീസ് ചെയ്യും.

READ MORE: ഞെട്ടിക്കാൻ അവൻ വരുന്നു, ഭൻവർ സിങ് ഷെഖാവത്ത് ; ഫസ്റ്റ് ലുക്കെത്തി, ഫഹദിന് പിറന്നാൾ സമ്മാനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.