ETV Bharat / bharat

ഝാർഖണ്ഡില്‍ റെയിൽ‌വേ ട്രാക്ക് തകര്‍ത്ത് നക്‌സലുകൾ

author img

By

Published : Apr 26, 2021, 12:09 PM IST

നക്സലുകള്‍ റെയില്‍വേ ട്രാക്ക് തകര്‍ത്തതോടുകൂടി മണിക്കൂറുകളോളം ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

ഛാര്‍ഖണ്ഡില്‍ റെയിൽ‌വേ ട്രാക്ക് തകര്‍ത്ത് നക്‌സലുകൾ chaibasa blast naxalites in chaibasa blast on railway track chaibasa bharat band naxalites Naxals blow up railway track Sonua & Chakradharpur Naxals blow up railway tracks in Jharkhand ഛാര്‍ഖണ്ഡില്‍ റെയിൽ‌വേ ട്രാക്ക് തകര്‍ത്ത് നക്‌സലുകൾ നക്‌സലുകൾ കർഷക പ്രതിഷേധം
ഛാര്‍ഖണ്ഡില്‍ റെയിൽ‌വേ ട്രാക്ക് തകര്‍ത്ത് നക്‌സലുകൾ

റാഞ്ചി: ഝാർഖണ്ഡിലെ ചൈബാസയിലെ റെയില്‍വേ ട്രാക്ക് തകര്‍ത്ത് നക്സലുകള്‍. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഏകദേശം ഒരു മണിക്കൂറോളം റെയിൽ ഗതാഗതം നിർത്തിവച്ചു. ഹൗറ-അഹമ്മദാബാദ് എക്സ്പ്രസ്, ടാറ്റ-അലപ്പി എക്സ്പ്രസ്, അഹമ്മദാബാദ് എക്സ്പ്രസ് തുടങ്ങി നിരവധി പാസഞ്ചർ ട്രെയിനുകളുടെ പ്രവർത്തനം താല്‍കാലികമായി നിർത്തിവച്ചു.

തുടര്‍ന്ന് ജില്ലാ പൊലീസ്, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ്, ആർ‌പി‌എഫ്, റെയിൽ‌വേ ട്രാക്ക്മാൻ എന്നിവർ സംയുക്തമായാണ് സോനുവ-ചക്രധർപൂർ റൂട്ടിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതെന്ന് പൊലീസ് അറിയിച്ചു.

Also Read: ചത്തീസ്‌ഗഡിൽ നക്‌സലുകൾ 7 വാഹനങ്ങൾക്ക് തീയിട്ടു

കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് ഭാരത് ബന്ദ് നടപ്പാക്കുമെന്ന തരത്തിലുള്ള ബാനറുകളും ഹോർഡിംഗുകളും നക്സലുകൾ ട്രാക്കിന് സമീപം സ്ഥാപിച്ചിരുന്നു. ഏപ്രില്‍ 26ന് ഭാരത് ബന്ദ് നടപ്പാക്കുമെന്നും നക്സലുകള്‍ പ്രഖ്യാപിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.