ETV Bharat / bharat

ഛത്തീസ്‌ഗഡില്‍ പൊലീസ് ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് മാവോയിസ്റ്റുകള്‍ - chatthisgarh maoist news

ബസ്‌തര്‍ ജില്ല പൊലീസിനെതിരെയാണ് ആരോപണം. വെടിവച്ചുവീഴ്‌ത്തിയ ഡ്രോണുകളുടെ ചിത്രവും മാവോയിസ്റ്റുകള്‍ പുറത്തുവിട്ടിട്ടുണ്ട്.

ചത്തീസ്‌ഗഡില്‍ പൊലീസ് ഡ്രോണ്‍ ആക്രമണം നടത്തിയതായി നക്‌സലുകള്‍ Chhattisgarh News Drone attacks on Naxals Naxalites allege drone attacks by Chhattisgarh Police പൊലീസ് ഡ്രോണ്‍ ആക്രമണം നടത്തിയതായി നക്‌സലുകള്‍ ചത്തീസ്‌ഗഡ് ഡ്രോണ്‍ ആക്രമണം chatthisgarh maoist news chatthisgarh latest news
ചത്തീസ്‌ഗഡില്‍ പൊലീസ് ഡ്രോണ്‍ ആക്രമണം നടത്തിയതായി നക്‌സലുകള്‍
author img

By

Published : Apr 22, 2021, 7:29 PM IST

റായ്‌പൂര്‍: ഛത്തീസ്‌ഗഡില്‍ പൊലീസ് ഡ്രോണ്‍ ആക്രമണം നടത്തിയെന്ന ആരോപണവുമായി മാവോയിസ്റ്റുകള്‍. ബസ്‌തര്‍ ജില്ല പൊലീസിനെതിരെയാണ് ആരോപണം. സൗത്ത് ബസാര്‍ സബ് സോണല്‍ മാവോയിസ്റ്റ് വക്താവ് പുറത്തിറക്കിയ പ്രസ്‌താവനയിലാണ് ആരോപണം. വെടിവച്ച് വീഴ്‌ത്തിയ ഡ്രോണുകളുടെ ചിത്രവും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്.

പൊലീസിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും കെട്ടിച്ചമച്ചതുമാണെന്ന് ബസ്‌തര്‍ ഐജി പി സുന്ദരരാജ് വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാവോയിസ്റ്റുകള്‍ ഡ്രോണുകളുടെ ചിത്രം പങ്കുവച്ചത്. സത്യം വെളിപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ മധ്യസ്ഥ ശ്രമം നടത്തണമെന്നും മാവോയിസ്റ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

ഏപ്രില്‍ 19നാണ് ഛത്തീസ്‌ഗഡ് പൊലീസ് വ്യോമാക്രമണം നടത്തിയത്. എന്നാല്‍ മാവോയിസ്റ്റുകള്‍ തങ്ങളുടെ കേന്ദ്രം മാറ്റിയിരുന്നതിനാല്‍ ആളപായമുണ്ടായില്ല. സുഖ്‌മയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 22 സുരക്ഷ ഉദ്യോഗസ്ഥർ മരിച്ചതിനെ തുടര്‍ന്ന് ഛത്തീസ്‌ഗഡ് പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായ പ്രത്യാക്രമണത്തിലാണ് പ്രതികരണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.